നീതു : ഇവിടെ ഇപ്പോൾ ആരുമില്ലേ
അശ്വിൻ : ഇല്ല… നീ സംസാരിച്ചുകൊണ്ട് നിൽക്കാതെ വന്നേ
നീതു : അല്ല അശ്വി…
അശ്വിൻ : വാ നീതു…
അവൻ നീതുവിനെ പിടിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി ശേഷം ഗേറ്റ് കുറ്റിയിട്ടു..
ശേഷം വാതിലിനടുത്തേക്ക് എത്തിയ അവൻ കീ എടുത്ത് വാതിൽ തുറന്നു
അശ്വിൻ : എന്താ നോക്കുന്നെ.. വലത് കാല് വച്ച് കയറിക്കോ അങ്ങനെയല്ലേ നാട്ടു നടപ്പ്
നീതു : ടാ… ഞാൻ…
അശ്വിൻ : ഒന്ന് കയറ് വാവേ… വേഗം കഴിച്ചിട്ട് പോകാം എന്താ..
ഇത്രയും പറഞ്ഞു അശ്വിൻ വീടിനുള്ളിലേക്ക് കയറി പിന്നാലെ നീതുവും
അശ്വിൻ : എന്താടി വിളറി വെളുത്ത് നിൽക്കുന്നെ വീടൊക്കെ നോക്ക് ഇഷ്ടമായോ
നീതു : ഉം കൊള്ളാം
അശ്വിൻ : ശെരി ഇരിക്ക് ഞാൻ പോയി കഴിക്കാൻ പാത്രം എടുത്തിട്ട് വരാം
അല്പനേരത്തിനുള്ളിൽ പാത്രവുമായി എത്തിയ അശ്വിൻ ഭക്ഷണം വിളമ്പി
അല്പം കഴിഞ്ഞു
അശ്വിൻ : ഭക്ഷണം എങ്ങനെയുണ്ട് വാവേ
നീതു : ഉം കൊള്ളാം
അല്പനേരത്തിനുള്ളിൽ അവർ കഴിച്ചു കഴിഞ്ഞു
നീതു : പോകാം അശ്വിനെ
അശ്വിൻ : നീ വീടൊന്നും നന്നായി കണ്ടില്ലല്ലോ
നീതു : അതൊക്കെ പിന്നീട് ഒരു ദിവസം കാണാം.. ഇപ്പോൾ വാ
അശ്വിൻ പതിയെ ക്ലോക്കിലേക്ക് നോക്കി
അശ്വിൻ : 8:30 യായി നീതു ഇനി നിന്റെ റൂട്ടിലേക്ക് ബസ് ഒന്നും കാണാൻ സാധ്യതയില്ല
നീതു : കളിക്കല്ലേ അശ്വിനെ… അപ്പോൾ പിന്നെ ഞാൻ എന്ത് ചെയ്യും
അശ്വിൻ : എന്ത് ചെയ്യാൻ ഇന്ന് ഇവിടെ കിടന്നോ
നീതു :😡 ദേ അശ്വിനെ എന്നെ ദേഷ്യം പിടിപ്പിക്കരുത്… നീ മനഃപൂർവം വൈകിപ്പിച്ചതല്ലേ… എനിക്ക് പോണം വാ
അശ്വിൻ : നിനക്ക് എന്നെ പേടിയാ അല്ലെ…