അശ്വിൻ : ഒന്നുമില്ല നീ സമയം കളയാതെ വന്നേ ആകെ കുറച്ച് സമയമേ ഉള്ളു
അവർ പതിയെ പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന ബൈക്കിനടുത്തേക്ക് എത്തി
നീതു : ഹെൽമെറ്റ് എടുക്ക്
അശ്വിൻ : നീ എന്തിനാടി വെറുതെ വെക്കുന്നെ… ഇവിടെ നിന്നെ അറിയുന്ന ആരെങ്കിലും ഉണ്ടോ..
നീതു : ആരെങ്കിലും ഒരാള് കണ്ടാൽ മതി
ഇത്രയും പറഞ്ഞു നീതു ഹെൽമെറ്റ് വച്ചോണ്ട് ബൈക്കിൽ കയറി
നീതു : എങ്ങോട്ടാ പോകാൻ പോകുന്നെ…
അശ്വിൻ : ഇവിടെ അല്പം ദൂരെയായി ഒരു ഗാർഡൻ സെറ്റപ്പ് ഉണ്ട് വലിയ മരങ്ങൾ ഒക്കെ നിറഞ്ഞ… നല്ല തണലും ഉണ്ടാകും കാണാനും കുറേ ഉണ്ടാകും
ഇത്രയും പറഞ്ഞു അശ്വിൻ ബൈക്ക് മുന്നോട്ട് എടുത്തു
കുറച്ച് സമയത്തിനു ശേഷം ഇരുവരും ഗാർഡനുള്ളിൽ
നീതു : എന്ത് ഭംഗിയാ അല്ലെ…ഈ സ്ഥലം എങ്ങനെ അറിയാം
അശ്വിൻ : അതൊക്കെ അറിയാം
നീതു : അധികം ആളുകളെയൊന്നും കാണുന്നില്ലല്ലോ
അശ്വിൻ : ടിക്കറ്റ് നല്ല റേറ്റാ അതാ ആള് കുറവ്
നീതു : നല്ല റേറ്റോ… എത്രയായി നല്ല കാശ് പൊടിച്ചു അല്ലെ
അശ്വിൻ : അതൊന്നും നീ അറിയണ്ട വാ കുറേ കാണാൻ ഉണ്ട്
അവർ മുന്നോട്ട് നടന്നു
നീതു : ഇതൊക്കെ എന്ത് ചെടികളാ അശ്വിനെ നമ്മുടെ നാട്ടിൽ ഒന്നും കണ്ട് പരിചയമില്ലല്ലോ
അശ്വിൻ : ആർക്ക് അറിയാം എന്തായാലും കാണാൻ കൊള്ളാം നിന്നെ പോലെ തന്നെ…
നീതു : ഇത് ഇത്തിരി ഓവറാ കേട്ടോ…
അശ്വിൻ : എന്തായാലും നിനക്ക് ഇഷ്ടപെടുന്നുണ്ടല്ലോ…
നീതു : ആര് പറഞ്ഞു
അശ്വിൻ : ഞാൻ ഇടക്കിടക്ക് ഇങ്ങനെയൊക്കെ പറയുമ്പോൾ നിന്റെ മുഖം ചുമക്കുന്നത് ഞാൻ കാണുവല്ലേ…
നീതു : നീ പോയേ…