ഓഫീസിലെ കാര്യങ്ങളെല്ലാം ഹരി ക്ലിയർ ആക്കി.. ഈ അവസരത്തിൽ അമ്മുവിനോട് അവളുടെ കൂടെയിരിക്കാൻ ഹരി പറഞ്ഞു. ഹരി തന്റെ വീട്ടുകാരെ പോലെ അവരെ കെയർ ചെയ്ത്.. അതിൽ രണ്ടുപേർക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നി..
അപ്പോഴാണ് അമ്മുവിന് വീട്ടിൽ നിന്നും കാൾ വരുന്നത്.. എന്തോ കേട്ടതും അവൾ നിലത്തേക്ക് വീണു. അവളുടെ വയ്യാതെ കിടന്ന അച്ഛൻ മരിച്ചു. അച്ഛനെന്നു വച്ചാൽ അവൾക്കു അത്ര ജീവനായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഹരി ഫ്ലൈറ്റ് ബുക്ക് ചെയ്തു.. ഹരിയുടെ കാറിൽ തന്നെ അവർ എയർപോർട്ടിൽ എത്തി.
“”അമ്മു.. വിഷമിക്കാതെ പോയിവാ.. അവിടുത്തെ എല്ലാ കാര്യങ്ങൾക്കുമുള്ള ഏർപാടുകൾ ഞാൻ ചെയ്തിട്ടുണ്ട്.. വിഷമിക്കരുത് “” അത്ര മാത്രം പറഞ്ഞു ഹരി അവളെ യാത്രയാക്കി.. ചെറിയൊരു വിഷമം ഇരുവർക്കും ഉണ്ടായിരുന്നു..
അടുത്ത ബ്രാഞ്ചിൽ നിന്നും ഒരാളെ കൊണ്ട് വന്നു ഹരി രണ്ടു ദിവസം ലീവ് എടുത്തു. നിത്യ ഒറ്റക്കാണ്.. അവളെ തനിച്ചിരുത്തി സമാധാനത്തോടെ ജോലിക്ക് പോവാൻ ഹരിക്കു കഴിയുമായിരുന്നില്ല.. കുറച്ചു ദിവസങ്ങൾ കൊണ്ട് മൂവരും അത്രെയും അടുത്തുപോയെന്നു തന്നെ പറയാം.
“”എന്തിനാ ഹരി ലീവ് എടുത്തേ.. ഇവിടെ ഞാൻ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തോളാം.. “”
ഒന്ന് ചിരിച്ചു കൊണ്ട് ഒരു കസേരയെടുത്തു ഹരി അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു..
“”എടീ.. എന്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രമേയുള്ളു.. ഞങ്ങൾക്ക് അധികം ഫാമിലിയൊന്നുമില്ല.. ഒരുതരത്തിൽ പറഞ്ഞാൽ അവരുമായിട്ട് വല്ലാതെ ബന്ധങ്ങളില്ല.. അതിനു ചില കാരണങ്ങളുണ്ട്.. അപ്പൊ പറഞ്ഞു വരുന്നത്.. ചെറുപ്പം തൊട്ടേ ഞാൻ ഒറ്റക്കാണ് വളർന്നത്. വലുതായപ്പോ മാത്രം ആകെയൊരു കൂട്ടുകാരനെ കിട്ടി..ഇപ്പൊ കുറച്ചു ദിവസങ്ങളായിട്ട് ഞാൻ ജീവിതം ആസ്വദിക്കുകയാണ്.. നിങ്ങളുടെ കൂടെ.. അപ്പൊ നിങ്ങൾക്കൊരു പ്രശ്നം വരുമ്പോ ഞാനെങ്ങനെയാ ഓഫീസിൽ പോയി ഇരിക്കാ അതും തന്നെ തനിച്ചാക്കി “”