“”എന്നിട്ട് ഇപ്പോഴാണോ പറയുന്നേ വാ “”
ഹരി വേഗം അവരുടെ മുറിയിലേക്ക് ഓടി.. നിത്യ പനിച്ചു വിറക്കുന്നതാണ് ഹരി കണ്ടത്.. അവൻ അവളുടെ അടുത്തിരുന്നു.. അവളുടെ നെറ്റിയിൽ കൈവച്ചു..
“”ദൈവമേ നല്ല പനിയുണ്ടല്ലോ.. വേഗം ഡ്രസ്സ് ചേഞ്ച് ചെയ്യ്.. ഹോസ്പിറ്റലിൽ പോകാം “”
“”അവൾക്കു എണീക്കാൻ കഴിയുന്നില്ല “” അമ്മു പറഞ്ഞു.
“”അമ്മു ഒരു കാര്യം ചെയ്യ്. അവളുടെ ഡ്രസ്സ് ചേഞ്ച് ആക്കി കൊടുക്കു.. അപ്പോഴേക്കും ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തു വരാം.””
5 മിനിറ്റിനു ശേഷം ഹരി മടങ്ങിയെത്തി.. അപ്പോഴേക്കും നിത്യ ഡ്രസ്സ് ചേഞ്ച് ചെയ്തിരുന്നു. ഹരി നിത്യയെ എഴുനേൽപ്പിച്ചു തന്റെ ദേഹത്തേക്ക് ചാരി നിർത്തി അവളെ താങ്ങി ലിഫ്റ്റിലേക്ക് നടന്നു. കൂടെ അമ്മുവും..
ആദ്യമായാണ് ഒരു പുരുഷൻ അവളെ ഇങ്ങനെ തൊടുന്നത്. അതിന്റെ ഒരു മടി ഉണ്ടെങ്കിലും തീരെ വയ്യാത്തതിനാൽ അവൾക്കു മറ്റൊന്നും ചിന്തിക്കാൻ പോലുമായില്ല..
വളരെ വേഗം തന്നെ അവർ ഹോസ്പിറ്റലിൽ എത്തി ചേർന്നു. നിത്യയെ വേഗം തന്നെ ചെക്ക് അപ്പ് ചെയ്യാൻ ആരംഭിച്ചു.. ഹരി ഡോക്ടറോട് സംസാരിക്കുന്ന സ്പീടും രീതിയും കണ്ട് അന്തം വീട്ടിരിക്കുകയാണ് അമ്മു.
കുറച്ചു നേരം കഴിഞ്ഞു ഡോക്ടർ വന്നു. കുഴപ്പമൊന്നുമില്ല എങ്കിലും വോമിറ്റിംഗ് ഇടയ്ക്കിടയ്ക്ക് വരാൻ ചാൻസ് ഉണ്ട് അതിനാൽ one വീക്ക് റസ്റ്റ് എടുക്കാൻ പറഞ്ഞു. ഡോക്ടറോട് കാര്യങ്ങളൊക്കെ സംസാരിച്ചു ഹരി അവിടുത്തെ ബില്ല് എല്ലാം ക്ലിയർ ചെയ്തു. സ്വന്തം വീട്ടുകാർ പോലും കൂടെ നിൽക്കാത്ത കാലത്ത് തന്റെ മേലുദ്യോഗസ്ഥൻ ഇങ്ങനെയൊക്കെ തനിക്കു വേണ്ടി ചെയ്യുന്നത് കണ്ടപ്പോൾ നിത്യക്ക് എന്തെന്നില്ലാത്ത സന്തോഷവും ഹരിയോട് പ്രത്യേക മതിപ്പും തോന്നി. വീട്ടിലെത്തി അവളെ റൂമിൽ കിടത്തുന്നത് വരെ ഹരി അവളെ നല്ല രീതിയിൽ തന്നെ സഹായിച്ചു.. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അമ്മുവിന് ഒന്നും ചെയ്യാൻ അവസരം നൽകിയില്ല..