“”അച്ഛൻ അമ്മ പിന്നെ ഈ പോന്നു മോനും “”
അത് കേട്ടു ഇരുവരും ഒന്ന് ചിരിച്ചു.
“”സാറിന്റെ കല്ല്യാണം ഉറപ്പിച്ചിട്ടുണ്ടോ “” നിത്യ ചോദിച്ചു.. അമ്മു അവളെയൊന്നു നുള്ളി. അത് ഹരി കാണുകയും ചെയ്തു..
“”എന്തിനാ അമ്മു അവളെ പിച്ചുന്നെ.. ഇനി മുതൽ നമ്മൾ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം “”
“”അതെ ഇവൾക്ക് എല്ലാത്തിനും പേടിയാ “” നിത്യ ഹരിയെ സപ്പോർട്ട് ചെയ്തു.
“”ഹ ഹ.. എന്റെ കല്ല്യാണമൊന്നും ഉറപ്പിച്ചിട്ടില്ല. സത്യം പറഞ്ഞാൽ അതിനുള്ള പ്രായമൊന്നും ആയിട്ടില്ല.. എന്താണ് നിങ്ങളുടെ അവസ്ഥ “”
“”ഹേയ് അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടുപോലുമില്ല.. “” നിത്യപറഞ്ഞു..
“”നമുക്ക് ഒരു തെലുങ്കനെ സെറ്റ് ആക്കിയാലോ “”
“”അയ്യോ വേണ്ട വേണെങ്കി ഇവൾക്ക് കൊടുത്തേക്കു “” നിത്യനമ്മുവിനെ നോക്കി പറഞ്ഞു.
“”എനിക്കൊന്നും വേണ്ട.. “” അമ്മു പറഞ്ഞു.
“”അപ്പൊ വേണം ലെ “” അത് പറഞ്ഞു ഹരി ചിരിച്ചു..
അവർ കുറെ നേരം സംസാരിച്ചു.. സത്യം പറഞ്ഞാ എന്തും തുറന്നു പറയാനുള്ള നല്ല സുഹൃത്തുക്കളായി മാറി.. പതിയെ പതിയെ ഇരുവരും ഹരിയെ ഹരി എന്ന് വിളിക്കാൻ തുടങ്ങി. പക്ഷെ ഓഫീസിൽ എന്നും സർ മാത്രം..
മാസങ്ങൾക്കു ശേഷം..
ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഹരി രാവിലെ ഉണർന്നത്.. ഹരി ഉണർന്നു ഡോർ തുറന്നപ്പോൾ മുന്നിൽ അമ്മു നിൽക്കുന്നു. അവളുടെ മുഖം ആകെ ടെൻഷൻ നിറഞ്ഞിരിക്കുന്നു.
“”എന്താ എന്ത് പറ്റി.””
“”നിത്യക്കു തീരെ വയ്യ.. രാവിലെ മുതൽ നല്ല വോമിറ്റിങ്.. പൊള്ളുന്ന പനിയുമുണ്ട് “”