പടം തുടങ്ങി.. എല്ലാവരും അതിൽ ലയിച്ചു നിന്നു. ഇടക്കെപ്പോഴോ സിനിമയിൽ ഒരു നീണ്ട ലിപ്‌ലോക്ക് സീൻ വന്നു. അതുകണ്ട അമ്മു മടിച്ചു തല താഴ്ത്തി.. ഹരി ഒപ്പം ഇരിക്കുന്നത് കാരണം അവൾക്കു നോക്കാനൊരു മടി. നിത്യ അതുമനസിലാക്കി ഉള്ളിൽ ചിരിച്ചു. ഹരി മറ്റൊന്നും ചിന്തിക്കാതെ സിനിമ കണ്ടു തീർത്തു.
പുറത്തിറങ്ങിയ അമ്മുവിന് ചെറിയ ചമ്മലുണ്ടെങ്കിലും നിത്യ മാൾ ആസ്വദിക്കുന്ന തിരക്കിലായിരുന്നു. അങ്ങനെ ഫുഡ് കഴിച്ചു പാർക്കിൽ പോയി ആ ഞായർ അവർ ഒരുപാട് ആസ്വദിച്ചു..
“”ഒരുപാട് കാലത്തിനു ശേഷമാണ് ഞാനിത്ര ചിരിക്കുന്നത് “” ഹരി വളരെ ഓപ്പൺ ആയി അവരോടു സംസാരിക്കാൻ തുടങ്ങി.
“”സാറ് മാത്രല്ല ഞങ്ങളും “”
“”എങ്കി ഞാനൊരു കാര്യം പറയാം.. നമ്മൾ ഇപ്പോൾ നല്ല സുഹൃത്തുക്കലാണല്ലോ.. രണ്ടുപേരും ഇനി എന്നെ സർ എന്ന് വിളിക്കരുത്.. പ്ലീസ് “”
“”അയ്യോ.. അതെങ്ങനെ ശരിയാവും “” രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു.
“”അമ്മു നിത്യ.. നിങ്ങള്ക്ക് രണ്ടുപേർക്കും ഞാനൊരു ഫ്രണ്ട് അല്ലാന്നു തോന്നുന്നുണ്ടോ “”
“”അങ്ങനെയൊന്നുമില്ല ഞങ്ങൾക്ക് നല്ലൊരു ഫ്രണ്ട് തന്നെയാണ്. “”
“”എങ്കിൽ ഇനി മുതൽ എന്നെ സർ എന്ന് വിളിക്കണ്ട.. ജസ്റ്റ് ഹരി ok”
“”എന്നാലും “”
ഒരെന്നാലുമില്ല “”
“”പെട്ടെന്ന് പറ്റില്ല.. പതിയെ പതിയെ മാറ്റിയെടുക്കാം “” നിത്യ പറഞ്ഞപ്പോൾ അമ്മുവും സമ്മതം മൂളി.
“”അത് നിങ്ങളുടെ ഇഷ്ടം.. അത് പോട്ടെ ഇനിയിപ്പം കഴിക്കാനെന്തെങ്കിലും വേണോ “”