അങ്ങനെയിരിക്കെ ഒരു സൺഡേ.. സമയം വൈകുന്നേരം 5 മണി.
“”ടീ നമുക്ക് പുറത്തൊന്നു പോയാലോ. കുറെ ദിവസായി ഒരു മൂവി കണ്ടിട്ട് “” നിത്യ അമ്മുവിനോട് ചോദിച്ചു.
“”അതിനു ഇവിടെ മലയാളം ഫിലിം ഒന്നുമില്ല.. “”
“”ശെടാ.. എന്ന ഉള്ള സിനിമക്ക് പോകാം “”
“”ശരിയാ.. ഇവിടെ അടുത്താ മാൾ.. ഫസ്റ്റ് ഷോക്ക് പോകാം “”
രണ്ടുപേരും പോകാനായി ഇറങ്ങിയപ്പോ ഹരിയെവിടെ ലാപ്ടോപ്പിൽ എന്തോ വർക്കിൽ ആയിരുന്നു.
“”എങ്ങോട്ടാ രണ്ടുപേരും “”
“”ഒരു സിനിമക്ക് പോകാമെന്നു കരുതി “” അമ്മു ഹരിയെ നോക്കി പറഞ്ഞു.
“” അതെന്താണ് എന്നെ കൂട്ടാതെയൊരു പോക്ക്. അതോ ഇനി നമ്മളെ ഒന്നും പറ്റില്ലേ “”
“”അയ്യോ അതല്ല സാറിനോട് എങ്ങനെ ചോദിക്കുമെന്ന് കരുതിയിട്ടാണ് “”
“”ഓഹോ അങ്ങനെ.. ഞാൻ ഓഫീസിൽ മാത്രമാണ് നിങ്ങളുടെ സീനിയർ. വീട്ടിൽ നമ്മൾ സുഹൃത്തുക്കളായിരിക്കും.. അങ്ങനെ അല്ലാന്നുണ്ടോ?””
“”അങ്ങനെയൊന്നുമില്ല. ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.. സാറും വാ നമുക്കൊരുമിച്ചു പോകാം “”
“”ഏയ്.. നിങ്ങൾ പോയിട്ടുവാ എനിക്ക് കുറച്ചു പണിയുണ്ട് “”
“”ഇന്നെങ്കിലും ആ കമ്പ്യൂട്ടറൊന്നു മാറ്റിവക്ക് സാറേ.. “” നിത്യ കളിയാക്കുന്നത് പോലെ പറഞ്ഞു.
“”ഒക്കെ എങ്കിൽ അങ്ങനെയാവട്ടെ.. ഞാൻ റെഡി “”
മൂവരും കൂടി മാളിലേക്ക് വച്ചുപിടിച്ചു. സമയം ഇല്ലാത്തതിനാൽ വേഗം തന്നെ ഏതോ ഒരു ഹിന്ദി പടത്തിനു ടിക്കറ്റ് എടുത്തു കയറി. ഹരിയുടെ അടുത്ത് അമ്മുവും അമ്മുവിന്റെ അടുത്ത് നിത്യയും സീറ്റ് പിടിച്ചു. വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.