മനസ്സിൽ അരുതാത്ത ചിന്തകളൊന്നും വരാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചു ഹരി ഉറങ്ങാൻ കിടന്നു.
പതിവ് പോലെ പിറ്റേ ദിവസം ഹരി, അമ്മു ഉണ്ടാക്കിയ ആഹാരവും കഴിച്ചു ഓഫീസിലെത്തി. ഹരിയെ കണ്ട എല്ലാവരും എഴുനേറ്റു നിന്നു. കൂട്ടത്തിൽ അമ്മുവും നിത്യയും. ഹരി അവരെ മൈൻഡ് ചെയ്യാത്തത് നിത്യയ്ക്ക് അത്ഭുതമായൊന്നും തോന്നിയില്ല. കാരണം അമ്മു എല്ലാ കാര്യങ്ങളും നിത്യയോട് പറഞ്ഞിരുന്നു.
“”നിത്യ ട്രൈനിങ്ങിന്റെ ഭാഗമായി ആതിര കാര്യങ്ങളെല്ലാം പറഞ്ഞുതരും.. കൂടുതൽ എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി “” മോഹൻ സർ വന്നു നിത്യയോട് കാര്യങ്ങൾ സംസാരിച്ചു. മറുപടിയായി അവളൊന്നു മൂളി.
“”ഇയാളാണോ ഇവിടുത്തെ അസിസ്റ്റന്റ് മാനേജർ “” നിത്യ അമ്മുവിനോട് താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു..
“”അതെ.. പുള്ളിയെയാണ് കാര്യങ്ങളെല്ലാം ചെയ്യാൻ സർ എല്പിച്ചിട്ടുള്ളത്.. ആളൊരു പാവമാ “”
“”ആ നിനക്കെല്ലാവരും പാവമാ “”
“”അതല്ലെടീ.. സത്യമായിട്ടും.. “”
“”അപ്പൊ മാനേജർ സാറിനെന്താ വർക്ക് “”
“”നിനക്കറിയാഞ്ഞിട്ടാണ്.. ഈ ഓഫീസ് നല്ല നഷ്ടത്തിലായിരുന്നു.. നമ്മുടെ ഹരി സർ വന്നിട്ടാണ് എല്ലാം ശരിയാക്കിയതെന്നാ ഇവിടെ എല്ലാവരും പറയുന്നേ “”
“”ഓഹോ ഹരി സർ അത്ര മിടുക്കനാണല്ലേ “”
“”ഓഹ്…. ഒന്നുമില്ല.. വാ ജോലി നോക്കാം “”
ഒരു ദിവസം കൊണ്ടുതന്നെ നിത്യയ്ക്ക് ഓഫീസിലെ രീതികളൊക്കെ മനസിലായി. ഇതിനിടക്ക് ഹരി അവളെ വിളിച്ചു കാര്യങ്ങളൊക്കെ സംസാരിക്കുകയും ചെയ്തു. വീട്ടിൽ അവർ സംസാരിക്കുമെങ്കിലും പരിധിവിട്ട് സംസാരിക്കാൻ ഹരി തയ്യാറായില്ല.