“”അയ്യോ ഇവളൊന്നും പറഞ്ഞിട്ടില്ലേ.. ഇവളുടെ വീട്ടിലെ പേരാണ് അമ്മു. “”
“”ആഹാ ഇനിയിപ്പോ പേര് വിളിക്കാൻ സുഖമായല്ലോ “”
മൂവരും ചിരിച്ചു. വണ്ടിഒതുക്കി എല്ലാവരും ഫ്ലാറ്റിൽ കയറി. പെട്ടികളെല്ലാം സെക്യൂരിറ്റി എടുത്തു വച്ചു. ഹരി അയാൾക്ക് വീണ്ടും പൈസ നൽകി. അത് കണ്ട നിത്യ അമ്മുവിനെ നോക്കി ഹരിയെ പ്രശംസിച്ചു. ഹരി തന്റെ റൂമിലേക്കും അമ്മുവും നിത്യയും അവരുടെ മുറിയിലേക്കും പോയി.
സമയം 5.30…നിത്യ ബെഡിലേക്ക് ചാഞ്ഞു കിടന്നു..
“”ഹോ ഇടുപ്പൊക്കെ ഭയങ്കര pain.. “”
“”നിന്നെ കണ്ടപ്പോഴേ എന്തൊരു ആശ്വാസം “”
“”എന്നാലും നീ ഇത്ര സെറ്റപ്പ് ആകുമെന്ന് ഞാൻ കരുതിയില്ല “”മുറിയൊക്കെ വീക്ഷിച്ചു കൊണ്ട് നിത്യ പറഞ്ഞു.
“”അതല്ലെടീ നിന്നോട് ഞാൻ പറഞ്ഞില്ലേ ഒരു പ്രശ്നം ഉണ്ടായെന്നു “”
“”അതെന്താണ് എന്നോട് പറഞ്ഞില്ലാലോ “”
അമ്മു അവളുടെ കാര്യങ്ങൾ എല്ലാം നിത്യയോട് പറഞ്ഞു.
അതുകേട്ടത്തോടെ നിത്യ എഴുന്നേറ്റു വന്നു..
“”എന്തായാലും ആ സമയത്തു ദൈവമായി ഒരാളെ കൊണ്ടുവന്നല്ലോ “”
“”ഇപ്പോൾ മാത്രമല്ല എനിക്ക് ഇനിമുതൽ. ദൈവത്തിന്റെ സ്ഥാനം തന്നെയാണ് അദ്ദേഹം “”
“”അത് വിട് ഇനി അതിനെ കുറിച്ച് സംസാരിക്കണ്ട.. നീയിപ്പോ ഹാപ്പി ആണല്ലോ അതുമതി. ഞാനൊന്ന് കുളിക്കട്ടെ.. രാവിലെ ജോയിൻ ചെയ്യാനുള്ളതല്ലേ “”
നിത്യ കുളിക്കാനായി ബാത്റൂമിലേക്ക് കയറി.
ഈ സമയം മുറിയിൽ കിടക്കുകയായിരുന്ന ഹരിയുടെ ചിന്ത മറ്റൊന്നായിരുന്നു.. എന്തൊരു ഭംഗിയാണ് നിത്യയെ കാണാൻ. വടിവൊത്ത ശരീരം. അമ്മുവാണോ അതോ നിത്യയാണോ സുന്ദരി.. ആരുമൊന്നു കൺഫ്യൂഷനാവും.. നിത്യയെ കാണാൻ സുബ്രമണ്ണ്യപുരം എന്ന തമിഴ് സിനിമയിലെ നടി സ്വാതിയെ പോലെയാണ് കാണാൻ. ഏകദേശം അതുപോലെ തന്നെ. രണ്ടുപേരും കൂടി എന്റെ കൺട്രോൾ കളയുമോ ദൈവമേ. നീ തന്നെ തുണ..