“”ഹരീ “”
“”ഇനിയെന്താടീ “”
“”ഞാൻ പറഞ്ഞതൊന്നും അമ്മു അറിയരുത് പ്ലീസ്.. “”
“”താൻ വിഷമിക്കണ്ട.. ഞാൻ ഒന്നും പറയില്ല പോരെ “”
“”Mm””
അങ്ങനെ അവർ ഫുഡ് കഴിച്ചു ഉറങ്ങി.. രണ്ടു ദിവസം തള്ളി നീക്കി. ഇപ്പൊ നിത്യക്കു ഹരിയോട് പഴയതിനേക്കാൾ കൂടുതൽ ബഹുമാനവും ഇഷ്ടവും തോന്നി തുടങ്ങി. ഒരു കാമുകനെക്കാൾ ഉപരി ഒരു ഭർത്താവിനെ പോലെ കാണാൻ തുടങ്ങി. എന്തിനും ഏതിനും ഹരിയോട് ചോദിക്കും.. ഹരിക്കും അതൊക്കെ ഇഷ്ടായി തുടങ്ങി..
അമ്മു പോയിട്ട് 3 ദിവസം കഴിഞ്ഞു.. ഇപ്പോഴാണ് അവൾ ഹരിക്കു മെസ്സേജ് ചെയ്തത്..
“”Hi “”
“”എന്തായി കാര്യങ്ങളൊക്കെ.. “”
“”എല്ലാം കഴിഞ്ഞു.. പക്ഷെ “”
“”എന്ത് പറ്റി “”
“”ഞാൻ അങ്ങോട്ട് വന്നാൽ അമ്മ ഒറ്റക്കാവില്ലേ..””
“”അവിടെ അടുത്ത് ബന്ധുക്കൾ ആരുമില്ലേ.. “”
“”അമ്മേടെ അനിയത്തി ഉണ്ട്.. പക്ഷെ അവരൊക്കെ ഒരു വീട്ടിൽ ജോലിക്ക് പോണവരാ.. “”
“”നീ ഒരു കാര്യം ചെയ്യ് അവരുടെ നമ്പർ സെൻറ് ചെയ്യ്. “”
“”Mm””
“”നീ ഒക്കെ ആണെങ്കിൽ ഇങ്ങോട്ട് എത്താനുള്ള കാര്യങ്ങൾ നോക്ക്.. ബാക്കി ഞാൻ നോക്കിക്കോളാം “”
അമ്മുവിനോട് ബൈ പറഞ്ഞ ശേഷം ഹരി സോഫയിൽ അമ്മു തന്ന നമ്പർ dial ചെയ്യുകയായിരുന്നു.
“”എന്താ അവൾ പറഞ്ഞെ “” അടുത്ത് വന്നിരുന്നുകൊണ്ട് നിത്യ ചോദിച്ചു.
“”നാളെ എത്തുമായിരിക്കും.. ചില തടസങ്ങൾ ഉണ്ട് അത് നീക്കാൻ പറ്റുമോന്നു നോക്കട്ടെ “” dial ചെയ്യുന്നത് നിർത്തി ഹരി പറഞ്ഞു.