ഹരിയുടെ കാവൽക്കാർ 2
Hariyude Kavalkkaran Part 2 | Author : Karthik
[ Previous Part ] [ www.kkstories.com ]
സിക്കന്ദരാബാദ് റയിൽവേ സ്റ്റേഷൻ. അത്യാവശ്യം വൃത്തിയുള്ള സ്റ്റേഷൻ ആണ്. എങ്കിലും പാൻ മസാലകൾ വിൽക്കുന്ന ഹിന്ദിക്കാരും അവരെക്കാൾ വൃത്തിയുള്ള ഭിക്ഷാടകരും നിറഞ്ഞ പരിസരം..
നല്ല തണുപ്പിൽ തന്റെ കാറിൽ ആതിരയെയും കൂട്ടി ഹരി സ്റ്റേഷനിൽ വന്നിറങ്ങി. അവളുടെ മുഖത്തു ആ സന്തോഷം ഇപ്പോഴും മാറിയിട്ടില്ല.
“”നിനക്ക് ചായ കുടിക്കണോ “”
“”വേണ്ട സർ.. “”
“”എങ്കി വാ അകത്തു പോയിരിക്കാം “”
സമയമങ്ങനെ നീങ്ങി.. വലിയ ശബ്ദ കോലാഹളത്തോടെ ഇരുവരും പ്രതീക്ഷിച്ച ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നു.
ആതിര തന്റെ കൂട്ടുകാരിയെ തിരഞ്ഞു.. ഹരി അവൾ നോക്കുന്ന ഭാഗത്തേക്ക് നോക്കി. പെട്ടെന്ന് പിന്നിൽ നിന്നും ഒരു ശബ്ദം..
“”എടീ അമ്മുക്കുട്ടീ “” ആതിര തിരിഞ്ഞു നോക്കി.. തന്റെ കൂട്ടുകാരിയെ കണ്ടതും ആതിര അവളെ കെട്ടിപിടിച്ചു..
“”എടീ ഇത് ആണ് ഞാൻ പറഞ്ഞ ഹരി സർ “” ആതിര ഹരിയെ പരിചയപ്പെടുത്തി
“”Hi സർ.. ഞാൻ നിത്യ.. “” അവൾ ഷേക്ക് ഹാൻഡ് നൽകി.. ഹരിചിരിച്ചു.
ഇവൾ കുറച്ചു സ്മാർട്ട് ആണ് ഹരി ചിന്തിച്ചു. ലഗേജ് താങ്ങാനാവാതെ നിത്യ കുഴയുന്നത് കണ്ടപ്പോൾ ഹരി ഹെല്പ് ചെയ്യാൻ നിന്നു. പക്ഷെ ആതിര സമ്മതിച്ചില്ല.. അങ്ങനെ മൂവരും നടന്നു കാറിൽ കയറി..
“”അല്ല, ഇയാൾക്ക് അമ്മു എന്നും പേരുണ്ടോ “” ഡ്രൈവിനിടയിൽ ഹരിയുടെ ചോദ്യം.