അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]

Posted by

കുളിമുറിയിൽ നിന്ന് ബ്ലൗസും പാവാടയുമിട്ട് ഇറങ്ങിയ അശ്വതി കാണുന്നത് പ്രസാദ് കിടക്കുന്നതാണ്. കണ്ടപ്പോൾ ഒരു പാവം തോന്നി.

അശ്വതിക്കറിയാം. തന്റെ കാര്യത്തിൽ ഏട്ടന് സ്വാർത്ഥത ഉള്ളതാണെന്ന്. അങ്ങനെയൊരാളുടെ മുന്നിൽ വേറൊരാണ് തന്ന സാരി ഉടുക്കുമ്പോൾ എന്തായാലും സങ്കടമുണ്ടാവും. മാധവനെ വിശ്വസിച്ച് മദ്യപാനം തുടങ്ങി കുടുംബത്തെ മറക്കുമ്പോൾ ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങനെയൊരു പണി കിട്ടുമെന്ന്. തടവറ കെട്ടുന്ന സാഹചര്യങ്ങൾക്ക് മുന്നിൽ നിസ്സഹായരാവുമ്പോൾ എന്തു ചെയ്യാൻ.

അശ്വതി സാരി ചുറ്റി ഉടുത്തു തുടങ്ങി. കറുപ്പ്‌ ബ്ലൗസും കടും ചുവപ്പിൽ വെള്ള നിറം എംബ്രോയ്ടറി ചെയ്ത സാരിയും..!!

കണ്ണാടി നോക്കുമ്പോൾ പുതിയ വസ്ത്രമണിഞ്ഞ ഒരു കുളിർമ ഉണ്ടായിരുന്നു കണ്ണുകളിൽ. മുടി വാർന്നു കെട്ടി ക്ലിപ്പിൽ മുറുക്കി വച്ചു. അത് തന്നെ ധാരാളമാണ് അവളുടെ സൗന്ദര്യത്തിന്. ആരും കൊതിച്ചു പോകുന്ന നാടൻ പെണ്ണ്..!

എല്ലാം റെഡിയായി കഴിഞ്ഞപ്പോൾ അവൾ പ്രസാദിനരികിലേക്ക് നീങ്ങി.

“ഏട്ടാ.. ഏട്ടാ…”

അവനെ കുലുക്കി വിളിച്ചു.

കണ്ണുകൾ മിഴിയുന്ന പ്രസാദ് കാണുന്നത് ഭാര്യയുടെ ചന്ദന സൗന്ദര്യമുള്ള മുഖമാണ്.

അവൻ എഴുന്നേറ്റിരുന്നു. പുതിയ സാരിയും ബ്ലൗസും അവളുടെ സൗന്ദര്യത്തിന്റ മാറ്റ് കൂട്ടുകയാണ്. അതോടൊപ്പം അവന്റെ ഹൃദയത്തിന്റെ താളവും മുറുകി.

“ഏട്ടൻ ഉറങ്ങുവായിരുന്നോ..?”

“ചുമ്മാ കിടന്നതാ..!”

“വയ്യാണ്ടുണ്ടോ..?”

“ഇല്ല..”

അവനവളെ അടിമുടി ഒന്ന് നോക്കി. അതുവരെയും ആവർത്തിച്ചുടുത്തിരുന്ന സാരിയിൽ നിന്ന് പുതിയ സാരി ഉടുത്തപ്പോൾ അവളുടെ ഭംഗി അതിരു കവിഞ്ഞിരുന്നു. അളവിനു കണക്കായി തയപ്പിച്ച ബ്ലൗസ് എങ്ങനെ കിട്ടിയെന്ന് അവന്റെ തലക്ക് പോയില്ല.

Leave a Reply

Your email address will not be published. Required fields are marked *