അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]

Posted by

അവളാ വാക്കുകൾ കേട്ട് ഞെട്ടി. പറഞ്ഞതിന്റെ അർത്ഥം മാധവനും അറിയാം.

“ചെല്ലെടി..”

ചെറിയ പതർച്ചയോടെ അവൾ വാതിൽ തുറന്ന് പുറത്തേക്ക് നടക്കുമ്പോൾ പ്രസാദ് അവന്റെ മുറിയുടെ വാതിൽക്കൽ എത്തിയിരുന്നു. വാക്കറും പിടിച്ചു കൊണ്ട്.

താൻ മാധവന്റെ മുറി തുറന്നിറങ്ങി വന്ന രംഗം ഏട്ടൻ കൃത്യമായി കണ്ടത് മനസിലായ അവൾക്കൊരു തല കറക്കം തന്നെ ഉണ്ടായി. വേഗം അവന്റെ അടുത്തേക്ക് ഓടി ചെന്നു.

“എന്താ ഏട്ടാ..? എവിടെ പോകുവാ..?”

“ഏയ്‌.. ഞാൻ വെറുതെ.”

“നടക്കണമെങ്കിൽ എന്നോട് പറഞ്ഞൂടെ..? സഹായമില്ലാതെ വീണു പോയെങ്കിൽ എന്ത് ചെയ്യാനാ..?”

“നീ വരാഞ്ഞത് കണ്ടപ്പോ ഞാൻ ചുമ്മാ..”

അവനത് പറയുമ്പോൾ അവളുടെ മുഖം ശ്രദ്ധിച്ചിരുന്നു. കൃത്യമായി കണ്ടു വെപ്രാളം.

“ഞാൻ ദൂരേക്ക് പോയതൊന്നുമല്ലല്ലോ.. തിരിച്ചു വരില്ലേ..??”

അവൾക്ക് ദേഷ്യം വന്നു. അവനെ തിരികെ ബെഡിലേക്ക് കൊണ്ടു വന്ന് അവിടെയിരുത്തി.

“ഇനി നടക്കണമെങ്കിൽ എന്നെ വിളിച്ചാൽ മതി. ഒറ്റക്ക് ചെയ്യേണ്ട..”

“മ്മ്..”

അവന് മൂളാനേ കഴിഞ്ഞുള്ളു. റൂമിൽ നിന്ന് തിരികെയിറങ്ങി നടക്കുന്ന അശ്വതിയെ അവൻ നോക്കിയിരുന്നു പോയി. മാധവന്റെ മുറിയിൽ നിന്നുള്ള അവളുടെ വരവും അവനെ വല്ലാതെ അലട്ടി. മാധവനെ വിശ്വസിച്ചതാണ് ഞാൻ ചെയ്‌ത തെറ്റ്. അയാളെ കുറിച്ച് പറഞ്ഞപ്പോൾ അവളെ അവിശ്വസിച്ചതും…!!

മനസിലുണ്ടാകുന്ന വല്ലായ്മയെ പുറത്ത് കാണിക്കാതെ, അശ്വതി കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയാണ് പ്രസാദ്. അവളോടൊന്നും ചോദിക്കാൻ കഴിയാത്ത വിധം ബന്ധിയായത് പോലെ.

സമയം നീങ്ങവേ പ്രസാദിനെ കുളിക്കാൻ സഹായിച്ച് അശ്വതി അടുക്കളയിലേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *