“അച്ചൂ.. മാധവേട്ടൻ എണീറ്റോ..?”
അല്പമൊരു ഞെട്ടൽ തോന്നിയിടത്തു നിന്ന് അവളത് മറച്ചു വച്ചു. മാധവന്റെ പേര് കേൾക്കുന്നത് ഇപ്പൊ ഒരു പേടിയാണ്. മുൻപുണ്ടായത് പോലെയുള്ള പേടിയല്ല. അയാളുമായി ഒരു വഴി വിട്ട ബന്ധം തുടങ്ങിയെന്ന വിശ്വസിക്കാനാവാത്ത അവസ്ഥ തന്റെ ഭർത്താവ് അറിയുമോ എന്നുള്ള പേടി.
“അ..അറിയില്ല ഏട്ടാ.. നേരത്തെ എണീറ്റിട്ടില്ല..”
“വൈകുമോ..?”
“ഇല്ലായിരിക്കാം..”
“ഇന്ന് ആശുപത്രിയിൽ പോവേണ്ട കാര്യം നീ മാധവട്ടനോട് പറഞ്ഞിട്ടില്ലേ..?”
“പിന്നെ പറയാതെ..”
“മ്മ്..”
“അയാൾ എന്തായാലും വരും. ഞാൻ ഭക്ഷണം കൊണ്ടു വരാം..”
അതും പറഞ്ഞവൾ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.
അശ്വതിയുടെ ആത്മ വിശ്വാസമുള്ള വാക്കുകൾ കേൾക്കുമ്പോൾ പ്രസാദിന് എന്തോ ഒരു പേടി..!
മാധവന്റെ മുറി അടഞ്ഞിട്ടാണുള്ളത്. പോയി വിളിക്കണോ എന്ന് തോന്നിയെങ്കിലും അതൊരു പണിയാകുമെന്നോർത്ത് അവൾ അടുക്കളയിലേക്ക് തന്നെ നടന്നു. പ്രസാദിന് വേണ്ട ഭക്ഷണം എടുത്ത് തിരികെ വരുമ്പോ മാധവന്റെ മുറി തുറന്നിട്ടുണ്ട്. ചെറുതായി ഉയർന്ന നെഞ്ചിടിപ്പോടെ അവൾ പ്രസാദിനരികിലെത്തി.
“ഏട്ടാ.. ഇത് കഴിക്ക്..”
റൂമിലേക്ക് പോയി മറഞ്ഞ അശ്വതിയുടെ പിൻഭാഗം മാധവൻ കണ്ടിരുന്നു. പ്രസാദിനെ കാണിക്കാൻ വേണ്ടി അവൾ തന്റെ വാക്കുകൾ കേൾക്കുന്നവളാണെന്ന് ബോധിപ്പിക്കാൻ ഉള്ളിലൊരു ത്വര .
“അശ്വതീ…”
മാധവന്റെ ഗംഭീര്യമാർന്ന വിളി. അധികാരവും അതിലുപരി അധിപത്യവുമുണർത്തുന്ന ശബ്ദം ഇരുവരുടെയും കാതുകളിൽ ചെന്ന് പതിച്ച സമയം മുഖത്തോട് മുഖം നോക്കുകയാണ് അശ്വതിയും പ്രസാദും.