“പ്രസാദിനിപ്പോ വലിയ ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലല്ലോ..?”
“ഇല്ല..”
അവർ പതിയെ നീങ്ങി പുറത്തെത്തി. പുറകെ അശ്വതിയും. സാവധാനം മാധവൻ അവനെ കാറിലേക്ക് കയറ്റുമ്പോൾ വീടിന്റെ വാതിൽ പൂട്ടുകയായിരുന്നു അവൾ.
ആശുപത്രിയിലേക്കുള്ള യാത്ര.
മാധവന്റെ ഡ്രൈവിങ്ങിന്റെ ഗുണം കാരണം കൃത്യ സമയത്ത് തന്നെ അവർ ആശുപത്രിയിൽ എത്തി. വീൽ ചെയറു വന്നു. പ്രസാദിനെ അതിലിരുത്തി ഡോക്ടറുടെ ഓപി ലക്ഷ്യമാക്കി നീങ്ങുമ്പോൾ പുറകെ അശ്വതിയും അനുഗമിച്ചു. മാധവൻ ആ സമയം റീസെപക്ഷനിലെ അവന്റെ ചീട്ടും ഫീസിന്റെയും കാര്യങ്ങൾ ശെരിയാക്കുകയായിരുന്നു.
പ്രസാദിന്റെ സ്കാനിംങും കാര്യങ്ങളൊക്കെ കഴിഞ്ഞു. വാൾക്കറിൽ അത്യാവശ്യം നടന്നു തുടങ്ങാം എന്ന നിർദേശത്തോടെ ഡോക്ടർ അവന്റെ കൺസൽട്ട് പൂർത്തിയാക്കി. മരുന്നും നിർദേശിച്ച് കൊടുത്തു. എല്ലാം കഴിഞ്ഞ് അവരവിടുന്ന് മടങ്ങി.
കാലിന്റെ വേദനയും ബല പരിമിതികളുമെല്ലാം ക്രമേണ മാറി വരുന്നതിന്റെ ഒരു സന്തോഷം ഉണ്ടായിരുന്നു പ്രസാദിന്റെ മുഖത്ത്.
അവർ തിരികെ വീട്ടിലെത്തി.
അവളെക്കൊണ്ട് അവനെ തൊടാൻ വിടാതെ മാധവൻ തന്നെ അവനെ റൂമിലേക്കെത്താൻ സഹായിച്ചു. പുറകെ അശ്വതിയും.
“പ്രസാദേ.. ഡോക്ടർ പറഞ്ഞത് കേട്ടില്ലേ.. അത്യാവശ്യം നടക്കാം.. എന്ന് വച്ച് എപ്പോഴും ശ്രമിക്കേണ്ട..”
സന്തോഷം മിന്നിമറിയുന്ന ഭാവത്തോടെ അവൻ തലകുലുക്കി.
“എറി പോയാൽ ഇനി ഒരു മാസമേ റസ്റ്റ് വേണ്ടി വരൂ. പഴയത് പോലെയാകും..”
മനസ്സിൽ ഇഷ്ടപ്പെടാതെ മാധവനത് പറയുമ്പോൾ പ്രതീക്ഷ തുന്നുന്ന പ്രസാദിന്റെ മുഖത്ത് സന്തോഷമായിരുന്നു. അശ്വതിയെ നോക്കുമ്പോൾ നിസംഗമായ കണ്ണുകൾ..!