അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]

Posted by

“എടി എന്താ ഈ മണം..?”

“കാണിക്കേണ്ട കടലാസൊക്കെ ഞാൻ എടുത്തു വച്ചിട്ടുണ്ട്. വാൾക്കർ എടുക്കട്ടെ..”

അവന്റെ ചോദ്യം കേട്ടപ്പോഴുണ്ടായ ടെൻഷൻ മുഖത്ത് പ്രകടമാക്കാതെ, ചോദ്യത്തെ നിരസിച്ചു കൊണ്ടവൾ വാൾക്കർ എടുത്ത് മുൻപിൽ വച്ചു കൊടുത്തു. അവനത് പൊരുത്തപ്പെട്ടില്ല.

“എടി.. ഞാൻ ചോദിച്ചത് കേട്ടില്ലേ..?”

“എന്താ ഏട്ടാ..?”

“എവിടുന്നാ ഈ മണം എന്ന്..?”

“അത്..പെർഫ്യൂംയിന്റെയാ..?”

“ഇതടിക്കാനാണോ നീ അങ്ങോട്ട് പോയത്..?”

“ഹൊ.. അയാള് നിർബന്ധിച്ചിട്ടാ.. ഏട്ടനിത് പിടിച്ച് എണീറ്റെ..”

അനിഷ്ടത്തോടെ അവൻ വാൾക്കറിൽ പിടിച്ച് അവളുടെ സഹായത്തോടെ എണീറ്റ് നിന്നു. ആ നിമിഷം നാസാരന്ദ്രങ്ങൾ മൂടുന്ന തരത്തിൽ അവളിലെ പെർഫ്യൂമിന്റെ പരിമളം അവന്റെ മൂക്കിലേക്ക് പടർന്നു.

“എന്തിനാ നീ ഇതൊക്കെ അനുസരിക്കാൻ നിൽക്കുന്നെ..?”

“മ്മ് അനുസരിച്ചില്ലെങ്കിൽ ഇന്ന് പോക്കുണ്ടാവില്ല. പതിയെ നടക്ക്.. നമുക്ക് സംസാരിക്കാം..”

പ്രസാദ് എന്തോ പറയാൻ തുടങ്ങുന്ന സമയമാണ് മാധവന്റെ കടന്നു വരവ്.

“നിങ്ങളിവിടെ സംസാരിച്ചു നിക്കുവാണോ വേഗമാവട്ടെ..”

മാധവനെ കണ്ടപ്പോൾ അവന്റെ ഹൃദയമിടിപ്പ് ചെറുതായി കൂടി.

“പ്രസാദിനെ ഞാൻ സഹായിച്ചോളാം.. നീ കൊച്ചിനെ എടുത്ത് പുറകെ വാ..”

അശ്വതി അവന്റെ അടുത്ത് നിന്ന് സഹായിക്കുന്നത് മാധവന് ഒട്ടും ഇഷ്ടപ്പെട്ടില്ല. തന്ത്രപരമായി അവളെ മാറ്റി അയാൾ അവനെ ഏറ്റെടുത്തു.

“പതിയെ നടക്കാൻ നോക്ക് പ്രസാദേ.. ഞാൻ എടുക്കണോ..?”

“വേണ്ട..”

ആ രംഗം നോക്കി നിന്ന അശ്വതി സമയം കളയാതെ കൊച്ചിനെ ഒക്കത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *