അത് കുഴപ്പം ഇല്ല എന്ന് സന്ധ്യക്ക് തോന്നി. കാരണം ഇപ്പോൾ ഉള്ള ക്ലിയന്റ്സ് എല്ലാം തന്നെ മാന്യന്യമാർ ആണ്. അവരിൽ നിന്ന് ഒന്നും ഇത്തരത്തിലുള്ള ഒരു നീക്കം എന്തായാലും ഉണ്ടാകില്ല. അത് കൊണ്ട് തന്നെ സന്ധ്യക്ക് ധൈര്യം ആയി.
“സർ എനിക്ക് സമ്മതം ആണ്. ലീവ് റിക്വസ്റ്റ് ഞാൻ ഫോർവേഡ് ചെയ്തേക്കാം. സർ അപ്പ്രൂവൽ ചെയ്തേക്കു.”
“ഒക്കെ സന്ധ്യ. കണ്ടിഷൻസിൽ എന്തേലും മാറ്റം വന്നാൽ പിന്നെ സന്ധ്യക്ക് വേറെ ജോലി നോക്കാം.”
“ഇല്ല സർ എല്ലാ ഒകെ ആണ്.,”
“ഓക്കേ”
മോളെ സന്ധ്യേ നിന്നെ ഈ വട്ടം ഞാൻ പൂട്ടുമെടി… സന്ധ്യയെ ട്രാപ്പിൽ ആകാനുള്ള പദ്ധതികൾ മാനേജർ പ്ലാൻ ചെയ്ത് തുടങ്ങി.
അതൊന്നും അറിയാതെ ലീവ് കിട്ടിയ സന്തോഷത്തിൽ സന്ധ്യ തകർന്ന് കട്ടിലിലേക്ക് വീണു.
………………………………
രാത്രി നേരത്തെ ഉറങ്ങിയത് കൊണ്ട് ശരവണൻ രാവിലെ തന്നെ എഴുന്നേറ്റു. 2 ദിവസം കഴിഞ്ഞാൽ അമ്മയുടെ ചടങ്ങുകൾക്കായി ബന്ധുക്കൾ എല്ലാരും എത്തും.
എന്തൊക്കെ പറഞ്ഞാലും അമ്മയുടെ വിടവ് നികത്താൻ ആരെ കൊണ്ടും പറ്റില്ലെന്ന് അവന് അറിയാം. അത്കൊണ്ട് തന്നെ അവൻ രാവിലെ എഴുന്നേറ്റ് ഫുഡ് പോലും കഴിക്കാതെ പുറത്ത് ഇറങ്ങി.
അവന്റെ കൂട്ടുകാരൻ കണ്ണൻ അവനെയും കാത്ത് ജംഗ്ഷനിൽ തന്നെ ഉണ്ടായിരുന്നു. അവൻ കണ്ണന്റെ ബൈക്കിന്റെ പുറകിൽ കയറി നേരെ ചിറയിലേക്ക് വിട്ടു.
ചിറയിലെ ഏറ്റവും തലതിരിഞ്ഞ ഗാങ് ആണ് സോജന്റെ ഗാങ്. അവന്മാരെ കാരണം നാട്ടുകാർക്ക് എന്നല്ല പോലീസുകാർക്ക് പോലും സമാധാനം ഇല്ല.
എന്തൊക്കെ ആണേലും അവന്മാരെ ചിറയിൽ കയറി പൊക്കാൻ മാത്രം ആർക്കും ധൈര്യം ഇല്ല. ചിറ അവന്മാരുടെ അധികാര പരിധിയിൽ ഉള്ള ഏരിയ ആണ്.