ശക്തിയായി പൊട്ടി കരഞ്ഞു കൊണ്ട് ഡ്രൈവർ സീറ്റിലേക്ക് നോക്കിയ സന്ധ്യ കണ്ടത് സ്റ്റിയറിങ്ങിൽ തല ചായിച്ചു വീണു കിടക്കുന്ന ശരവണനെ ആണ്.
സന്ധ്യക്ക് തല പൊട്ടി തിരിക്കുംപോലെ തോന്നി. സർവ്വ ശക്തിയുമെടുത്ത് അവൾ അവനെ വലിച്ചു പൊക്കി. അപ്പോഴേക്കും ആളുകൾ എല്ലാം ഓടികൂടിയിരുന്നു.
…………………………………………
ഹോസ്പിറ്റൽ വരാന്തയിൽ ഡോക്ടറിന്റെ വരവും കാത്തിരിക്കുന്ന സന്ധ്യയ്ക്ക് തന്റെ ദേഹത്തുള്ള അല്ലറ ചിലറ മുറിവുകളെ പറ്റി യാതൊരു ഭയവുമില്ല.
അവൾക്ക് അവളുടെ അനിയന് എങ്ങനെ ഉണ്ടെന്ന് അറിയണം.
ശാപം പിടിച്ച ജന്മം ആണ് ഞാൻ, ആദ്യമായി പുതിയ വീട്ടിൽ കാലുകുത്തിയത് അമ്മയുടെ മരണത്തിന്, ആദ്യമായി സ്വന്തം കാറിൽ കയറിയപ്പോൾ ആക്‌സിഡന്റ്.
ശരവണന് ഒന്നും സംഭവിക്കാൻ പാടില്ല, അങ്ങനെ സംഭവിച്ചാൽ പിന്നെ ഞാൻ ഇല്ല.
സന്ധ്യ മനസ്സിൽ ഒരോ തീരുമാനങ്ങൾ എടുക്കുമ്പോഴേക്കും ഡോക്ടർ പുറത്ത് വന്നു.
“പേടിക്കാൻ ഒന്നുമില്ല. ആൾക്ക് ബോധം വന്നിട്ടുണ്ട്. ഉറങ്ങി പോയതാ പാവം.”
“ഡോക്ടർ ശെരിക്കും കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ?”
“Everything is fine. 24 മണിക്കൂർ ഒബ്സെർവഷനിൽ വെച്ചിട്ടുണ്ട് ഡിസ്ചാർജ് ചെയ്യാം.”
അത്രയും പറഞ്ഞു ഡോക്ടർ നടന്നു നീങ്ങി.
സന്ധ്യക്ക് പകുതി ശ്വാസം നേരെ വീണത് അപ്പോഴാണ്. കൂട്ടിരിക്കാനോ വിഷമം പങ്കു വെയ്ക്കാനോ ആരുമില്ല ഈ ഭൂമിയിൽ…. അവൾ ഓർത്തു… അവൾക്ക് അനിയനും, അവന് ഞാനും.
എയ്.. അവന് ആരേലും കാണും. അവൾ പുഞ്ചിരിയോടെ ഓർത്തു. ഇത്രയും ഹാൻഡ്‌സം ലുക്ക് ഉള്ള പയ്യന് കൂട്ടിനാണോ പഞ്ഞം. അവൾ ഓർത്തു ചിരിച്ചു.