വാട്സ് ആപ്പെടുത്തു നോക്കിയപ്പോൾ ആരൊക്കെയോ മെസ്സേജ് അയച്ചിട്ടുണ്ട്. മിഥുവിന്റെ മെസ്സേജ് കണ്ടു ഞാൻ അത് തുറന്നു നോക്കി…!
“കണ്ണേട്ടാ എവിടെ എത്തി “”എന്നൊരു മെസ്സേജ് അയച്ചിട്ടുണ്ട്. 12.30 ന് അയച്ചതാണ്… ഇപ്പോളാണ് കാണുന്നത്…..അവൾക്കൊരു റിപ്ലേ ടൈപ് ചെയ്ത് സെന്റ് ചെയ്തു….കുറെ നേരമായിട്ടും മെസ്സേജ് ഡെലിവെർഡ് ആവാതെ കറങ്ങി കൊണ്ടിരുന്നത് കണ്ടപ്പോളാണ് ഫോണിൽ ശ്രദ്ധിച്ചത്….!
സിഗ്നൽ ഒരു പുള്ളി മാത്രം… എന്റെ ഉള്ളൊന്നു കാളി… ഈശ്വര അങ്ങനെ ആവരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് മിന്നലു കണക്കെ മുറ്റത്തേയ്ക്കിറങ്ങി ആദ്യം നോക്കിയത് വർഗീസ് ചേട്ടന്റെ പറമ്പിലേയ്ക്കാണ്…..!
ഇവിടുന്നു ഒരു അഞ്ഞൂറ് മീറ്റർ അകലെയാണ് ആ പറമ്പ്.. ഇവിടെ അടുത്ത് ആദ്യമുള്ള വീടും അത് തന്നെയാണ്….!
ആ പറമ്പിൽ എവിടെയും എനിക്ക് ഒരു ടവറും കാണാൻ കഴിഞ്ഞില്ല..അപ്പൊ ടവറിന്റെ കാര്യം അമ്മ കള്ളം പറഞ്ഞതായിരുന്നോ.. ഞാനാകെ തകർന്ന് തർപ്പണമായി പോയി.. നെറ്റ് പോലും ഇല്ലാതെ ഞാൻ ഈ വീട്ടിൽ എങ്ങനെ കഴിയും….!
വിശ്വാസം വരാതെ മുറ്റത്തെല്ലാം നടന്നു കൊണ്ട് ഞാൻ വർഗീസേട്ടന്റെ പറമ്പ് മുഴുവൻ നിരീക്ഷിച്ചു.. മരങ്ങൾ കാരണം ഇനി ടവർ കാണാത്തതു ആണെങ്കിലോ..എന്നാൽ നിരാശ ആയിരുന്നു ഫലം…..!
“എന്താ കണ്ണാ ഈ നോക്കുന്നെ”..!!!
മേമയുടെ ശബ്ദം ഏതോ ഗുഹയിൽ നിന്നെന്ന പോലെ കേട്ടു….!
“മേമേ ഇവിടെ നെറ്റ് കിട്ടില്ലേ”…!!!
ഞാൻ വളരെ ദൈന്യതയോടെ അവരെ നോക്കി….!
അവരുടെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛച്ചിരി ഉദിച്ചു മറഞ്ഞു…..!