അമ്മയുടെ മുഖത്തു മേമയോടുള്ള സഹതാപം നിറഞ്ഞു നിന്നു…!
“ഞാനെങ്ങും പോകില്ല അങ്ങോട്ട്.. കുറെ ആടും കുറെ പശുവും നാറ്റവും… കാട് പിടിച്ച കുറെ പറമ്പും…ഹുംമ് “!!!
എനിക്ക് നല്ല ദേഷ്യം വന്നു പണ്ടുമുതലേ എനിക്ക് തറവാട്ടിലെയ്ക്ക് പോകുന്നത് ഇഷ്ടമല്ലായിരുന്നു..ഒരടിച്ചുപൊളിയും ഇല്ലാത്ത ഒരു ഓണങ്കേറാ മൂല.. നാലഞ്ച് കൊല്ലം മുൻപ് നെറ്റ് പോലും കിട്ടുമായിരുന്നു….!
“ഒരെണ്ണം തന്നാലുണ്ടല്ലോ.. എന്തിന്റെ കേടാഡാ നിനക്ക് “!!!
“ഒന്ന് പതിയെ പറ അവള് കേൾക്കും.”!!!.
അച്ഛന്റെ കൈ എനിക്ക് നേരെ ഉണർന്നപ്പോൾ അമ്മ അമർത്തി പിടിച്ച ശബ്ദത്തിൽ അതിനെ തടഞ്ഞു കൊണ്ട് പറഞ്ഞു…..!
“ഒരു ബി എ കൊണ്ട് എന്ത് ഉണ്ട മറിയ്ക്കാന്ന നീ വിചാരിച്ചേ.. അവളുടെ നല്ല മനസിന് ഒരു കാര്യം പറഞ്ഞപ്പോ …എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.. ജീവിതകാലം മുഴുവൻ മൊബൈലും തോണ്ടി ക്രിക്കറ്റും കളിച്ചു നടക്കാന്നാണോ വിചാരം”!!!
മേമ കേൾക്കാതിരിക്കാൻ പല്ല് കടിച്ചു പിടിച്ചു അത്രയും പറഞ്ഞുകൊണ്ട് അച്ഛൻ അമ്മയുടെ നേരെ തിരിഞ്ഞു….!
“പോത്തു പോലെ വളർന്നുന്നു ഞാൻ നോക്കില്ല.. നിന്റെ മോന് നീ തന്നെ നല്ല ബുദ്ധി പറഞ്ഞു കൊടുക്ക്.. തലയിൽ വല്ലതും കയറട്ടെ.”!!!
അത്രയും പറഞ്ഞുകൊണ്ട് ക്രൂദ്ധനായി അച്ഛൻ എഴുന്നേറ്റു പോയി…അമ്മ മെല്ലെ എന്റെ അടുത്ത് ചേർന്നിരുന്നു….!
“എന്റെ മോൻ അമ്മ പറയുന്നത് കേൾക്കു.. നീ അവിടെ ഉണ്ടേൽ അതവൾക്ക് വലിയ ഒരു സഹായം ആകും…. ഇപ്പൊ തന്നെ പറിച്ചെടുക്കുന്ന കുരുമുളകിന്റെ പകുതി പോലും അവൾക്ക് കിട്ടുന്നില്ലത്രേ…പണിക്കാരൊക്കെ കള്ള കൂട്ടങ്ങളാ… നീ അവിടെ ചുമ്മാ ഒന്ന് നിന്ന മാത്രം മതി..ആടിനേം പശൂനേം ഒന്നും നീ നോക്കണ്ട.. നീ ഒന്നാലോചിച്ചു നോക്കിക്കേ.. നിനക്ക് ഒരു ഡ്രസ്സ് വാങ്ങാനോ ഫോൺ ചാർജ് ചെയ്യാനോ ഒന്നും ആരുടേം മുന്നില് കൈ നീട്ടണ്ടല്ലോ.. അവൾ നിനക്ക് എല്ലാ മാസവും നല്ലൊരു തുക തരും.. എന്ന് വച്ചു നിന്നെ പണിക്കാരന്റെ പോലെ കാണുവോന്നുവില്ല.. ഒന്നുവിലെങ്കിലും നിന്റെ മേമ അല്ലേടാ.. പോന്നു മോനല്ലേ ഒന്ന് സമ്മതിക്ക്”!!!.