അത് കൊണ്ട് തന്നെ അത്യാവശ്യം നല്ല ആരോഗ്യം ഉള്ള ശരീരപ്രകൃതം ആണ്.മൊത്തത്തിൽ പറഞ്ഞാൽ ഒരു 173 cm ഉയരവും ഒരു 65kg തൂക്കവും ഉള്ള ഒരു പയ്യൻ….!
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം അടിച്ചു പൊളിച്ചു അങ്ങ് തീർത്തു.. എന്ന് വച്ച കഴിഞ്ഞ കൊല്ലം ഡിഗ്രി കഴിഞ്ഞു അത്ര തന്നെ…..!
അന്ന് മുതൽ തിന്നും കുടിച്ചും വീട്ടിൽ തന്നെ ഇരിപ്പാണ്….!
അച്ഛൻ കോഴിക്കോട് റെയിൽ വെയിൽ ഉദ്യോഗസ്ഥനാണ്..പേര് ഗിരീഷ്. കോട്ടേഴ്‌സിൽ തന്നെയാണ് ഞങ്ങളുടെ താമസം. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും അച്ഛനും അമ്മയും പിന്നെ അനിയത്തി കുട്ടിയും….!
അമ്മ ഒരു നാഷണലൈസ്ഡ് ബാങ്കിൽ എ ബി എം (അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ) ആയി ജോലി ചെയ്യുന്നു.. പേര്. സ്നേഹലത അനിയത്തി പത്തിൽ പഠിക്കുന്നു. പേര് മിഥുന. ഞങ്ങൾ എല്ലാവരും മിഥു എന്ന് വിളിക്കും….!
ഇപ്പൊ നിങ്ങള്ക്ക് തോന്നും ഞങ്ങളുടെ പേരുകൾ തമ്മിൽ ഒരു സാമ്യവും ഇല്ലല്ലോ എന്ന്. എന്തോ അങ്ങനെ ആയി പോയി….!
അത്യാവശ്യം സാമ്പത്തിക ചുറ്റുപാട് ഉള്ളത് കൊണ്ട് കൊല്ലം ഒന്ന് വീട്ടിൽ ചുമ്മാ ഇരുന്നിട്ടും എണീറ്റു പണിക്കു പോടാ എന്ന് ആരും പറഞ്ഞില്ല.ഭാഗ്യം….!
അങ്ങനെ ഒരു പണിയുമെടുക്കാതെ അച്ഛന്റെ ചിലവിൽ സുഖിച്ചു അങ്ങനെ കഴിയുമ്പോളാണ് അശനിപാതം പോലെ അവർ എന്റെ വീട്ടിലേയ്ക്കു വരുന്നത്…..!
ഹേമലത….!!!
പേര് കേട്ടപ്പോൾ തന്നെ നിങ്ങള്ക്ക് മനസിലായിക്കാണും ആരാവും അതെന്നു.അത് തന്നെ ഞാനും മിഥുവും മേമ എന്ന് വിളിക്കുന്ന അമ്മയുടെ അനിയത്തി….!
വയനാട് ഉള്ള കിടങ്ങാനാട് എന്ന സ്ഥലത്താണ് അവർ താമസിയ്ക്കുന്നത്. ശെരിക്കും പറഞ്ഞാൽ അതാണ് ഞങ്ങളുടെ തറവാട്.. ഭാഗം വച്ചപ്പോൾ തറവാട് വീട് മേമയ്ക്ക് കൊടുക്കാൻ എല്ലാവരും കൂടി തീരുമാനിക്കുകയായിരുന്നു….!