എന്റെ നിൽപ്പ് കണ്ടിട്ടാവും മേമ പൈപ്പ് താഴെ ഇട്ടു എന്റെ അടുത്തേയ്ക്ക് വന്നു…!
“നീ എന്താ ഇങ്ങനെ അന്തം വിട്ടു നില്കുന്നത്…. വേഗം നോക്ക്….. ആ ലിസി ചേച്ചി ഇപ്പൊ വരും….. മൂന്നര ആകുമ്പോൾ പാൽ സോസൈറ്റിയിൽ എത്തിച്ചില്ലെങ്കിൽ വണ്ടി പോകും”..!!!
ഞാൻ മേമയെ ദയനീയമായി നോക്കി……നേരത്തെ അനുഭവം കൊണ്ടാണെന്നു തോന്നുന്നു മേമ നൈറ്റിയുടെ കുടിക്കു പൊട്ടിയ ഭാഗത്തെ തുമ്പുകൾ കൈ കൊണ്ട് കൂട്ടിപിടിച്ചു….!
എന്നെ അവർ ഒരു പീഡകനെ പോലെയാണ് കാണുന്നതേനോർത്തപ്പോൾ ഞാൻ തകർന്നു പോയി…..!
ഓരോന്നു കാണിച്ചു കൊതിപ്പിച്ചതും പോരാ അറിയാതെ നോക്കി പോയ ഞാൻ ഇപ്പൊ കുറ്റക്കാരനും……പിന്നെ അവരുടെ മുന്നിൽ നിന്നും രക്ഷപെടാൻ ഒരു മാർഗ്ഗമേയുണ്ടായുള്ളു…..!
വേഗം തൂമ്പയുമെടുത്തു തൊഴുത്തിലെയ്ക്ക് കയറി….!
മൂത്രത്തിന്റെയും ചാണകത്തിന്റെയും അതി രൂക്ഷമായ നാറ്റം എന്റെ തലച്ചോർ വരെ തുളച്ചു കയറി……. വേറെ വഴിയൊന്നും ഇല്ലാതിരുന്നതിനാൽ സഹിച്ചു പിടിക്കുകയെ നിവൃത്തി ഉണ്ടായുള്ളൂ….!
തള്ള പശുവും കിടാങ്ങളും എല്ലാം കൂടി പത്തിരുപതെണ്ണം ഉണ്ട്…… എല്ലാം കൂടി തൂറൽ മത്സരം തന്നെ നടത്തിയിട്ടുണ്ട്…… മൂക്ക് ചുളിച്ചു പിടിച്ചുകൊണ്ടു ഞാൻ പണി തുടങ്ങി….!
ചാണകത്തിൽ ചവിട്ടി നടക്കുമ്പോൾ എനിക്ക് ശെരിക്കും കരച്ചിൽ വന്നു……അവിടുന്ന് ഓടി രക്ഷപെടാൻ എന്റെ മനസ്സ് അനുനിമിഷം വെമ്പി….!
മേമ മുന്നിൽ നിന്നും പൈപ്പിലൂടെ വെള്ളമടിച്ചു തരുന്നത് ചാണകം നീക്കാൻ സഹായകമായി എങ്കിലും എന്റെ രണ്ടു കാലും ചാണകത്തിൽ മുക്കി കളഞ്ഞു…….സിമന്റിട്ട തറയായത് കൊണ്ട് അരമണിക്കൂർ ഭാഗീരഥ പ്രയത്നം കൊണ്ട് മൊത്തം ക്ലിയർ ആക്കിയെടുത്തു…..!