സലിം ഇടക്ക് ഫോണിൽ നോക്കുന്നുണ്ടാർന്നു, ആർക്കൊക്കെയോ മെസ്സേജ് അയക്കുന്നു പിന്നെ ഇടക്ക് app എടുത്തിട്ട് ലൊക്കേഷൻ എവിടെ എത്തി എന്ന് എല്ലാം നോക്കുന്നുണ്ട്.
ഞാനും എന്റെ ഫോണിൽ നോക്കി. കുറച്ചു കഴിഞ്ഞപ്പോൾ സലിം എണീറ്റ് മേലേക്ക് ഒന്ന് നോക്കി. നന്ദു ഉറങ്ങി എന്ന് ഉറപ്പ് തോന്നിയപ്പോൾ സലിം വീണ്ടും എന്നോട് സംസാരിച്ചു.
സലിം : എടൊ തനിക്ക് ഉറക്കം വരുന്നുണ്ടോ?
ഞാൻ : അങ്ങനെ ഒന്നും ഇല്ല. വീട്ടിൽ ആണേൽ ഈ നേരത്ത് ഉറങ്ങാറില്ല. എന്താ ചോദിച്ചേ?
സലിം : എന്ന എന്റെ കൂടെ വാ. ഒരു സംഭവം കാണിക്കാം.
ഞാൻ : എന്താ ( ഞാൻ ആകാംഷയോടെ ചോദിച്ചു )
അതൊക്കെ പറയാം എന്നും പറഞ്ഞു സലിം എന്റെ കയ്യിൽ പിടിച്ചു കൂട്ടികൊണ്ട് പോയി.
ഞാനും ആകാംഷയോടെ കൂടെ ചെന്ന്.
സലിം ഡോർ തുറന്നു എന്നെ അതിന്റ അടുത്തേക്ക് വിളിച്ചു. ഞാൻ ഇതിനു മുന്നേ ഡോർ ന്റെ അടുത്ത് നിന്നട്ടില്ല. ആദ്യമായിട്ടാണ് ആയിരുന്നു. അതിന്റ ഒരു പേടിയും ഉണ്ടാർന്നു. ഞാൻ പതിയെ സലിം ന്റെ കൈ പിടിച്ചു പുറത്തേക്ക് നോക്കി.
നല്ല തണുത്ത കാറ്റ് പിന്നെ ഇരുട്ടിൽ ഒരു വലിയ മലയും. അത്ര നന്നായി കാണുന്നില്ല.
എന്നിട്ട് എന്നോട് മുന്നോട്ട് നോക്കാൻ ഓരോ. ഞാൻ ആദ്യമായിട്ടാണ് ആയിരുന്നു ആ കാഴ്ച കണ്ടത്. ഞങ്ങൾ പോകുന്ന ട്രെയിനിങ് മുൻ വശം.
ആ മൊമെന്റ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാൻ തല മാത്രം നല്ലോണം ചരിച്ചു വച് നോക്കുന്നത് കണ്ടപ്പോൾ സലിം ന് കാര്യം മനസിലായി. ഞാൻ പേടിച്ചിട്ട് ആണ് അങ്ങനെ നിന്ന് നോക്കുന്നെ എന്ന്. സലിം ഉണനെ തന്നെ എന്നെ വയറിലൂടെ ചേർത്ത് പിടിച്ചു ഒന്നൂടെ അടുത്തേക്ക് നീക്കി. ഞാൻ അത് ഒട്ടും expect ചെയ്തിരുന്നില്ല.