കള്ളനും കാമിനിമാരും 14 [Prince]

Posted by

കള്ളനും കാമിനിമാരും 14

Kallanum Kaaminimaarum Part 14 | Author : Prince

[ Previous Part ] [ www.kkstories.com]


 

രവി വീട്ടിലെത്താൻ കുറച്ച് ദൂരം ബാക്കിയുള്ളപ്പോൾ, റോഡരികിൽ ഒരു “യെസ്ഡി” ബൈക്ക് മറിഞ്ഞ നിലയിൽ കണ്ടു. ഉടൻ, തൊട്ടപ്പുറത്ത് വണ്ടി നിർത്തി,  വീണ് കിടക്കുന്ന വണ്ടിയുടെ അരികിലേക്ക് നടന്നു. നോക്കുമ്പോൾ, രക്തത്തിൽ കുളിച്ച് ഒരാൾ റോഡരികിലെ കുറ്റിച്ചെടികൾക്ക് അരികിൽ കിടന്ന് ഞെരുങ്ങുന്നു.

രവി ഉടനെ ആളുടെ അടുത്തെത്തി. നെറ്റിയിൽനിന്നും രക്തം ഒലിച്ചിറങ്ങുന്നു. രവിയിലെ കള്ളൻ മറഞ്ഞ്  മനുഷ്യത്വം ഉയർന്നു. കിടക്കുന്ന ആളുടെ മുണ്ടിൽനിന്നും നീണ്ട ഒരു കഷണം തുണി ചീന്തിയെടുത്ത് നെറ്റിയിൽ കെട്ടി ചോരയൊഴുക്ക് തടഞ്ഞു. പിന്നെ എടുത്ത് ഉയർത്തിയപ്പോൾ മനസ്സിലായി, നടക്കാൻ കക്ഷിക്ക് കഴിയില്ലെന്ന്.

കൂടുതലായി ഒന്നും നോക്കാതെ, അയാളെ പൊക്കിയെടുത്ത്, ബൈക്കിന് മുൻപിൽ, രവിക്ക് അഭിമുഖമായി ഇരുത്തി, തെല്ല് ബദ്ധപ്പെട്ട്, പതുക്കെ വണ്ടിയെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് തിരിച്ചു.

ആശുപത്രിയിൽ എത്തിയതും, മുന്നിൽ കണ്ട സെക്യൂരിറ്റിയോട് സഹായിക്കാൻ ആവശ്യപ്പെട്ടതും, അയാൾ ഓടിപ്പോയി ഒരു സ്‌ട്രക്ചർ കൊണ്ടുവന്നു. രണ്ടുപേരും കൂടി പരുക്കേറ്റ ആളെ കാഷ്വാലിറ്റിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്റ്റർ വിവരങ്ങൾ ചോദിച്ചറിഞ്ഞ് ചികിത്സ തുടങ്ങി.\

കുറച്ച് മരുന്നുകൾ പുറത്ത് നിന്നും വാങ്ങണം എന്ന് പറഞ്ഞപ്പോൾ, രവി അതൊക്കെ വാങ്ങിക്കൊടുത്ത്, നഴ്‌സ്സിൻ്റെ അനുമതിയോടെ വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തി, ചോരക്കറ പതിഞ്ഞ വസ്ത്രങ്ങൾ മാറ്റി, കുളിച്ച്, കട്ടിലിലേക്ക് മറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *