പിനീടുള്ള എന്റെയും അനിയന്റെയും പഠനവും മറ്റുമെല്ലാം ഇവിടെ ആയിരുന്നു. അച്ഛൻ കാലത്ത് 9 മണിക്ക് തന്നെ ഓഫീസിൽ പോകും, പുറകെ ഞാനും അനിയനും സ്കൂളിലേക്കും, പിന്നെ ഞാനും അനിയനും സ്കൂളിൽ നിന്ന് വരുന്നത് ഞാൻ 3 മണിക്കും അവൻ 4 മണിക്കുമാണ് വരുന്നത്, അച്ഛൻ വരുമ്പോൾ രാത്രി ആവും.
ഞങ്ങൾ പോയി കഴിഞ്ഞാൽ അമ്മ മാത്രമായിരിക്കും വീട്ടിൽ ഉണ്ടാവുക.
ഈ സമയങ്ങളിൽ അമ്മ വീട്ടു ജോലികൾ ചെയ്തും, പുസ്തകം വായിച്ചും അല്ലെങ്കിൽ ഡാൻസ് പ്രാക്ടീസ് ചെയ്തും സമയം ചിലവഴിക്കും. എന്റെ അമ്മ ഒരു ക്ലാസിക്കൽ ഡാൻസർ ആയിരുന്നു.
അമ്മയെ കുറിച്ച് ശെരിക്കും പറയാം.
പേര് ശുഭ വാസുദേവൻ നായർ 43 വയസ്സ് ( അന്ന് ) ഒരു യഥാസ്ഥിതീക വീട്ടമ്മ, ചുരുക്കി പറഞ്ഞാൽ ഒരു ടൈപ്പിക്കൽ തമിഴ് സംസ്കാരത്തിൽ അതിഷ്ഠിതമായ ഹിന്ദു ഓർത്തഡോക്സ് സ്ത്രീ യാണ് എന്റെ അമ്മ.
അമ്മയെപ്പോലുള്ള സുന്ദരിയും വിശ്വസ്തയുമായ ഒരു സ്ത്രീയെ ജീവിത പങ്കാളിയായി കണ്ടെത്താൻ കഴിഞ്ഞതിൽ അച്ഛന്റെ ഭാഗ്യമായി കണക്കാക്കപ്പെട്ടു. ശെരിക്കും അച്ഛന്റെ സ്വകാര്യ അഹങ്കാരം തന്നെ ആയിരുന്നു ഞങ്ങളുടെ അമ്മ. കാണാൻ അത്രയും സുന്ദരിയും സൽസ്വഭാവിയും ആയിരുന്നു.
എന്റെ അച്ഛനും അമ്മയും പരസ്പരം സ്നേഹിച്ചും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി നല്ല സന്തോഷത്തോടെ ജീവിച്ചു.
അവർ തമ്മിൽ നല്ല സ്നേഹത്തിലാണെന്ന കാര്യത്തിൽ എനിക്ക് 100% ഉറപ്പുണ്ടായിരുന്നു. സമൂഹത്തിൽ ഒരു മാതൃക ദമ്പതികളെ പോലെയാണ് അവർ നീണ്ട 23 വർഷം ജീവിച്ചത്. എന്റെ അമ്മയുടെ ജീവിതത്തിൽ വിവാഹത്തിന് മുൻപോ ശേഷമോ എന്റെ അച്ഛനാല്ലാത്ത മറ്റൊരു പുരുഷനും ഉണ്ടായിട്ടില്ല. അമ്മയ്ക്കും അച്ഛനെന്നാൽ അത്രക്കും ജീവനായിരുന്നു.