ശ്യാമയും സുധിയും 10
Shyamayum Sudhiyum Part 10 | Author : Eakan
[ Previous Part ] [ www.kkstories.com ]
ഇത് ഒരു ക്ലൈമാക്സ് അല്ല. ഇത് വളരെ ചെറിയ ഒരു പാർട്ട് മാത്രം. സാഹചര്യം അങ്ങനെ ആയതു കൊണ്ട് മാത്രം. തുടർന്നും വായിക്കുക.
ശ്യാമയും സുധിയും തുടരുന്നു….
എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. അവിടെ വീണു കിടക്കുന്ന ശ്യാമയെ അവർ താങ്ങി പിടിച്ചു അവിടെയുള്ള മറ്റൊരു കട്ടിലിൽ കിടത്തി.
ശ്യാമയുടെ മുഖത്തു വെള്ളം തളിച്ച് ശ്യാമയെ തട്ടി വിളിച്ചു. ശ്യാമ മെല്ലെ കണ്ണ് തുറന്ന് എല്ലാവരെയും നോക്കി.
സുചിത്ര വേഗം അവളെ പരിശോധിക്കാൻ തുടങ്ങി. ആരോ പോയി നേഴ്‌സിനെ വിളിച്ചു കൊണ്ട് വന്നു. സുചിത്ര ശ്യാമയുടെ ബി പി നോക്കി. ബി പി ലോ ആയിരുന്നു. എന്നാലും പേടിക്കാൻ ഒന്നും ഇല്ല.
വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് മനസ്സിലാക്കിയ സുചിത്ര
നേഴ്സോട് കുറച്ചു ഒ ആർ എസ്സ് ലായനി ഉണ്ടാക്കി കൊണ്ട് വരാൻ പറഞ്ഞു. കൂട്ടത്തിൽ ശ്യായ്ക്ക് ഡ്രിപ് ഇട്ട് കൊടുത്തു.
“എന്താ പറ്റിയത്..? മോൾക്ക് എന്താ പറ്റിയത്.?”
അവിടെ ഉള്ള മറ്റുള്ളവർ ചോദിച്ചു.
“ഏയ് ഒന്നും ഇല്ല! . ഈ പെണ്ണ് ഇവിടെ വന്നതിനു ശേഷം നേരാം വണ്ണം എന്തെങ്കിലും കഴിച്ചിട്ട് വേണ്ടേ. ? അതുകൊണ്ട് ക്ഷീണം ആയതാ. വേറെ ഒന്നും ഇല്ല.” സുചിത്ര പറഞ്ഞു.
“കുറച്ചു സമയം എല്ലാവരും ഒന്ന് പുറത്ത് നിൽക്ക്. എനിക്ക് കുറച്ചു കാര്യങ്ങൾ ശ്യാമയോട് സംസാരിക്കാൻ ഉണ്ട്.”
സുചിത്ര അവരെ എല്ലാവരേയും നോക്കി പറഞ്ഞു. എല്ലാവരും പുറത്ത് പോയി. ശ്യാമ സൂചിത്രയെ നോക്കി.