കനി
Kani | Author : RT
കഥയെ കഥയായി കാണുക. ഒരു ലവ് ആഫ്റ്റർ മാര്യേജ് ആണ് തീം. കമ്പിയെക്കാളും പ്രണയകഥ ആയിട്ട് വായിക്കാം.
സുബഹി ബാങ്കിന്റെ നേരം.
ഹന്ന കണ്ണുകൾ തുറന്നു. തലയ്ക്ക് ആകെയൊരു മന്ദത. ഇടത് കവിളിന് വല്ലാത്ത ഭാരം.
ഇരുട്ടിൽ താനെവിടെയാണെന്ന് അവൾക്ക് മനസ്സിലായില്ല. എന്നും താനുറങ്ങാറുള്ള കിടക്കയല്ല ഇതെന്ന് ആദ്യം ബോധ്യപ്പെട്ടു.
പിന്നീടാണ് തലേന്നത്തെ ഓരോ സംഭവങ്ങളും ഓർമയിലേക്ക് വന്നത്.
തലയ്ക്കടിയേറ്റത് പോലെ ശ്വാസം അടക്കിപ്പിടിച്ച് കിടന്നു പോയി.
തലേദിവസം ഓർക്കാൻ അവൾ ഭയപ്പെട്ടു. തന്റെ ജീവിതം മാറിമറിഞ്ഞെന്ന യാഥാർഥ്യം അംഗീകരിക്കാൻ കഴിയുന്നില്ലായിരുന്നു.
ആ നേരം കൊണ്ട് മുറിയിലെ ഇരുട്ടുമായി കണ്ണുകൾ സമരസപ്പെട്ടു.
കൺപീലികൾ നിറഞ്ഞ നീളൻ മിഴികൾ കൊണ്ട് അവൾ ചുറ്റും നോക്കി.
അയാളെവിടെ?
ഈ കിടക്കയിൽ അയാളില്ലേ?
അതൊരു ചെറിയ മുറിയായിരുന്നു. രണ്ട് പേർക്ക് കിടക്കാവുന്ന കട്ടിലും ഒരു മേശയും ഒരു സ്റ്റീൽ അലമാരിയും ഉണ്ട്. മേശയ്ക്ക് പുറത്തിരിക്കുന്ന ജഗ്ഗും സ്റ്റീലിന്റെ ഗ്ലാസും കണ്ടപ്പോൾ അവൾക്ക് ദാഹം കലശലായി. കിടക്കയിൽ നിന്നും പതിയെ എഴുന്നേറ്റപ്പോൾ നോട്ടം ദേഹത്തേക്കും എത്തി. ചുരിദാറിന്റെ കഴുത്ത് ഇറങ്ങി ക്‌ളീവേജ് കാണാം. ഞെട്ടിപ്പിടഞ്ഞ് ചുരിദാർ വലിച്ചിട്ട് മെത്തയിൽ ഊർന്നു കിടന്ന ഷാളെടുത്ത് മാറ് മറച്ചു.
കുറച്ചു നിമിഷത്തേക്ക് മറന്നു പോയ അയാളെ വീണ്ടും ഹന്നയ്ക്ക് ഓർമ വന്നു. അയാൾ ഈ മുറിയിലാണോ കിടന്നത്?
എപ്പോഴായിരിക്കും എഴുന്നേറ്റ് പോയിട്ടുണ്ടാവുക?
വല്ലതും കണ്ടു കാണുമോ?