എങ്ങനെയാ അവളെ ഈ ഊരാക്കുടുക്കിൽ നിന്നു രക്ഷിക്കണ്ടെന്നു അറിയില്ല. ഒരു സൂപ്പർഹീറോയെപോലെ വാക്കും കൊടുത്തിട്ടു വന്നിരിക്കുന്നു. അതോർത്തു ഞാൻ തന്നെ സ്വയം ചിരിച്ചു. എന്തായാലും കുറച്ചുനേരം കിടന്നുറങ്ങാം . എന്നിട്ട് ആലോജിക്കാം. ഞാൻ ഉറങ്ങാൻ കിടന്നു. ഉറക്കത്തിലും സാരികയും മാലുവും മാറി മാറി വന്നോണ്ടിരുന്നു .
മോബിലിന്റെ റിംഗ് കേട്ട് ഞാൻ ഉറക്കത്തിന്നു ഉണർന്നു. സമയം നോക്കിയപ്പോ 3.30. സാരികയുടെ കാൾ.
ഞാൻ :- ഹലോ
സാരിക :- സാർ ഞാൻ സാരികയാ സംസാരിക്കുന്നത്.
ഞാൻ :- പറയൂ സാരികാ , എന്തുപറ്റി?
സാരിക :- എനിക്കു സാറിനെ ഒന്ന് കാണണമായിരുന്നു. ബുദ്ധിമുട്ടില്ലെങ്കിൽ സാർ കമ്പനിന്നു കുറച്ചു നേരത്തെ ഇറങ്ങാൻ പറ്റുമോ?
ഞാൻ :- എന്തു പറ്റി , എന്താ പ്രശ്നം.
സാരിക :- നേരിട്ട് സംസാരിക്കാം സാർ. സാർ കമ്പനിന്നു കുറച്ചു നേരത്തെ ഇറങ്ങാൻ ശ്രമിക്കാമോ. ലേറ്റ് ആയാൽ മാലുൻടെ അച്ഛൻ വരും. പിന്നെ എനിക്കു വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റില്ല.
ഞാൻ :- സാരികാ. ഞാൻ വീട്ടിലുണ്ട്. ഞാൻ ഹാഫ് ഡേ ലീവ് എടുത്താരുന്നു. എവിടാ മീറ്റ് ചെയ്യേണ്ടെന്ന് പറ. ഞാൻ അങ്ങോട്ടു വരാം.
സാരിക :- സാർ ഞാൻ ഫ്ലാറ്റിലേക്ക് വന്നോട്ടേ . സാർ അഡ്രെസ്സ് പറഞ്ഞാ മതി.
ഞാൻ :- ഓക്കെ , വരുമ്പോ ആ ഹോട്ടലിന്നു രണ്ടു വാടാപാവ് (ബണ്ണിൻടെ അകത്തു ഉരുളക്കിഴങ്ങ് വട വെച്ച മഹാരാഷ്ട്ര സ്നാക്സ് ) വാങ്ങിയിട്ടു വാ. സ്കാനർ അയച്ചു തന്നാ മതി ഞാൻ പേ ചെയ്തോളാം . രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല . നല്ല വിശപ്പ്.