അതും പറഞ്ഞ് വാതിലും കൊട്ടിയടച്ചുകൊണ്ട് ഒറ്റ പോക്കായിരുന്നു അവൾ….
മൈര് അവളുടെ മുന്നിൽ പിന്നേം നാറി…..
നാറി നാറി എനിക്ക് തന്നെ തോന്നിത്തുടങ്ങി ഞാനൊരു നാണമില്ലാത്തവൻ ആണെന്ന്…
ആ കഴിഞ്ഞത് കഴിഞ്ഞു ഇനി മുറിവിൽ ഇല പിഴിഞ്ഞ് അതിന്റെ നീര് ഒഴിക്കാൻ നോക്കാം…
അതെങ്കിലും നടക്കട്ടെ…..
ഞാൻ ഓരോ ചെടിയിൽ നിന്നും ഇലകൾ സാവധാനം പിഴുത് ഒരു ടേബിളിന് മുകളിൽ വച്ചു ശേഷം എല്ലാ ഇലകളും ഒതുക്കി ടേബിളിനു മുകളിൽ വച്ച് തന്നെ അരയ്ക്കാൻ തുടങ്ങി.വളരെ സമയമെടുത്താണ് ചെയ്തത് കാരണം കൂടുതൽ ശക്തി കൊടുത്താൽ അതിലെ നീര് ആ ടേബിൾ തന്നെ വലിച്ചെടുക്കും. അരച്ച് അരച്ച് ചമ്മന്തി പരുവം ആക്കിയ ശേഷം അതെല്ലാം എന്റെ കയ്യിൽ ഒതുക്കി മുറിയിലേക്ക് പിഴിഞ്ഞുകൊടുത്തു…
😳
“ആാാ…. ആആാാ…. അയ്യയ്യോ…. ആാാ… ”
ഇതിനും ഭേദം മുറിവിലേക്ക് മുളകുവെള്ളം കലക്കി ഒഴിക്കുന്നതായിരുന്നു….
കണ്ണിൽ നിന്നും കാതിൽ നിന്നും വായിൽ നിന്നും എന്തിനേറെ മൂട്ടിൽ നിന്ന് പോലും പുക വന്നു….
ഇതവൾ എനിക്ക് മനഃപൂർവ്വം തന്ന പണിയാണ്….. 😵💫
മുഴുവൻ ചാറും പിഴിഞ്ഞ് കൊടുത്തു എന്ന് ഉറപ്പാക്കിയതിനുശേഷം ഞാൻ ബാക്കി വന്ന ഇലയുടെ വേസ്റ്റ് മുറിവിൽ തന്നെ വെച്ച് കെട്ടി…
എല്ലാം ചെയ്തു കഴിഞ്ഞപ്പോൾ ശരീരം വെട്ടിയിട്ട വാഴ തണ്ടുപോലെ ഒറ്റ വീഴ്ചയായിരുന്നു….
പിന്നേ എണീക്കുന്നത് രാത്രിയാണ്….
ഫോൺ ഡിസ്പ്ലേ പൊട്ടിയത് കാരണം ആരൊക്കെ വിളിച്ചു എന്നറിയാൻ കഴിഞ്ഞില്ല… പക്ഷേ ആരൊക്കെയോ വിളിച്ചിരുന്നു…