നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]

Posted by

 

കണ്ടത്തിൽ ഇഷ്ട്ടപെട്ടവ ഞാൻ പറിച്ചെടുത്തു.പ്രണയ സൂചകമായി ആമിക്ക് കൊടുക്കാൻ വേണ്ടി…

 

കുറച്ചു ദൂരം കഴിഞ്ഞതും അരുവിയുടെ ഒഴുക്ക് അത്യാവശ്യം വലിയ ഒരു ഗർത്ഥത്തിലേക്ക് വീഴാൻ തുടങ്ങി…പെട്ടന്ന് ആർക്ക് നോക്കിയാലും കാണാൻ പറ്റാത്ത വിധം വലിയ..വലിയ..പുല്ലുകൾ അതിനു ചുറ്റുമുണ്ടായിരുന്നു…

 

അതിലേക്ക് പാളി നോക്കിയപ്പോൾ വെള്ളം ഒരു ചെറിയ വെള്ള ചാട്ടം പോലേ നിലത്തേക്ക് പോവുകയാണ്…

 

പോവുന്നത് മാത്രമേ കാണാൻ സാധിക്കു ഉള്ളിലേക്ക് നോക്കിയാൽ വെറും ഇരുട്ടാണ്

 

ആ കുഴിയുടെ ഉള്ളിലേക്ക് ഇറങ്ങാനൊക്കെ തോന്നും… പക്ഷേ നമ്മൾ ചെയ്യരുത്.. പ്രത്യേകിച്ചും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ….

 

ഞാൻ പിന്തുടരുന്നത് നിർത്തി തിരിച്ചു പോവാൻ തീരുമാനിച്ചു….

 

പെട്ടെന്നാണ് അതിനുള്ളിൽ നിന്നും അവ്യക്തമായ ഒരു ശബ്ദം കേട്ടത്…

 

ഒരു നിമിഷം ഞാനൊന്ന് കിടുങ്ങി…

 

വീണ്ടും ആ കുഴിയിലേക്കൊന്ന് പാളി നോക്കി…

 

ഇരുട്ടാണ്…

 

പോക്കറ്റിൽ നിന്നും ഫോണെടുത്തു ഉള്ളിലേക്ക് അടിച്ചു നോക്കാൻ ശ്രമിച്ചതും. വയറിലേ മുറിവിൽ നിന്നും കുത്തിവലിക്കുന്ന വേദന….എല്ലാം പെട്ടന്നായതുകൊണ്ട് തന്നെ കയ്യിൽ നിന്നും ഫോൺ താഴോട്ട് വീണു…

 

പക്ഷേ അത് ശ്രദ്ധിക്കാൻ എനിക്ക് നേരമുണ്ടായിരുന്നില്ല… കാരണം വേദനയെന്നേ തിന്നുകയാണ്..

 

വേദന കാരണം ഉണ്ടായ പിടച്ചിലിൽ ഞാൻ കുഴിയുടെ വക്കത്തായിരുന്നു എന്ന കാര്യം പറ്റേ മറന്നിരുന്നു….

 

അടിതെറ്റി അതിലേക്ക് വീഴുമ്പോൾ എന്റെ മനസ്സിലേക്ക് വന്നത് എന്റെ കുടുംബത്തിന്റെയോ അല്ലെങ്കിൽ കൂട്ടുകാരുടെയോ മുഖമായിരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *