“നീ പൊക്കോ പക്ഷേ ആ മുറിവ് ഉണങ്ങും എന്ന് നീ പ്രതീക്ഷിക്കേണ്ട…. ”
അവളുടെ വാക്കുകൾ എന്റെ ചെവിയിൽ അലയടിച്ചതും എന്റെ കാലുകൾ നിന്നു….
ഇനി ഇവൾ പറയുന്നത് സത്യമാവുമോ…ഇവൾക്കെങ്ങനേ ഇതെല്ലാമറിയാം.., ശരിക്കും ഇവൾ ആരാണ്.ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മറഞ്ഞു കിടക്കുന്ന ഒരുപാട് ദുരൂഹതകൾ…..
മുറിവിൽ കൈവച്ച് ഞാൻ അവളേ തിരിഞ്ഞു നോക്കി….
അപ്പോഴും അവൾ ബൈക്കിന്റെ അടുത്തായി അവൾ അതേ നിൽപ്പാണ്….
ഞാൻ അവളുടെ അടുത്തേക്ക് നടന്നു….
അടുത്തെത്തിയതും കരണം പുകച്ച് ഒരടിക്കൂടെ കൊടുക്കാൻ തോന്നിയെങ്കിലും… ആദ്യം കൊടുത്തതിന്റെ പാടുകൾ കണ്ടപ്പോൾ കൈകളേ ഞാൻ അടക്കിവച്ചു…
എന്റെ നിസ്സഹായാവസ്ഥകണ്ട് അവൾ ചിരിച്ചുകൊണ്ട് കീ വീണ്ടും എന്റെ മുന്നിലേക്ക് നീട്ടി…
“പൊന്ന് മോളേ ഇതെല്ലാം നിന്റെ അടവാണെങ്കിൽ…”
കാര്യമൊന്നുമില്ലെങ്കിലും അവൾക്കൊരു വാണിംഗ് കൊടുത്തു ഞാൻ കീ അവളുടെ കയ്യിൽ നിന്നും വാങ്ങി….
ശേഷം വണ്ടിയെടുത്ത് വീണ്ടും വിട്ടു ആ മരണ വഴിയിലോട്ട്…..
ബൈക്കിൽ ആണെങ്കിലും സാവധാനമായിരുന്നു ഞാൻ വണ്ടിയോടിച്ചത്.ചുറ്റിനും എന്റെ കണ്ണുകൾ തേടിയലഞ്ഞു….
ഇന്നലേ എല്ലാം നടന്ന സ്ഥലമെത്തിയതും ഞാൻ വണ്ടി നിർത്തി…
“ഇവിടേ അല്ല പോട്ടേ ഞാൻ എത്തിയാൽ പറയാം… ”
അവൾ വീണ്ടും തോളിനിട്ട് ഒന്ന് തന്നുകൊണ്ട് പറഞ്ഞു…
പിന്നേയും തുടർന്ന യാത്ര ചെന്നവസാനിച്ചത് അടുത്ത രണ്ടു വഴികളുടെ മുന്നിലാണ്….