അതു കേട്ട ഉടൻ സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ് തൻ്റെ വലതു കൈ അവന് നേരെ നീട്ടി കൊണ്ട് അവൾ പറഞ്ഞു …….. കൊട് കൈ നീയാണ് എൻ്റെ പ്രിയപ്പെട്ടവൻ എന്ന് പറഞ്ഞു കൊണ്ട് അവൾ അവനെ തൻ്റെ മാറോട് ചേർത്ത് ആശ്ലേഷിച്ചു ……….
മോനെ നമുക്ക് ഡ്രൈവിംഗ് പഠിക്കാൻ പറ്റിയ ഒരു സ്ഥലം ഉടനെ നോക്കി വക്കണേ നിൻ്റെ അറിവിൽ അടുത്ത് എവിടെങ്കിലും ഉണ്ടോ ? ……… ഒരു നിമിഷം ആലോചിച്ചിട്ട് അവൻ പറഞ്ഞു ഒരു സ്ഥലം ഉണ്ടു് കുഞ്ഞാ മലർന്നു അവൻ്റെ മുഖത്തേക്ക് നോക്കി അവൾ ചോതിച്ചു ……..
എവിടേയാഡാ അത് എൻ്റെ സ്കൂളിൻ്റെ അടുത്തായിട്ട് ആണ് കുഞ്ഞാ …… സ്കൂൾ ഉളള ദിവസങ്ങളിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കാൻ അവിടെ വരും അവധി ദിവസങ്ങളിൽ അവിടെ ആരും തന്നെ ഉണ്ടാകാറില്ല ……..
എങ്കിൽ മോൻ അതു നോക്കെടാ അതാകുമ്പോൾ ഇവിടുന്ന് ഒരു കിലോ മീറ്റർ ദൂരമല്ലേ ഉള്ളൂ പെട്ടെന്ന് പോയി വരാം ……… അതു കേട്ട അവൻ അവളൂടെ തുടുത്ത കവിളിൽ പിടിച്ചു കൊഞ്ചിച്ചു് കൊണ്ട് ചോതിച്ചു ………
ഞാനും അമ്മയും ഒക്കെ മുമ്പ് എത്ര തവണ പറഞ്ഞത അന്നൊന്നും കേട്ടില്ല ഇപ്പോ എന്തു പറ്റി എൻ്റെ കുഞ്ഞക്ക് പെട്ടെന്ന് ഇങ്ങനെ ഒരു മനം മാറ്റം വരാൻ ? അറിയില്ല മോനെ ! കുറച്ചു ദിവസം ആയി എനിക്ക് ഇത് തോന്നിട്ട് ……… എന്താ യാലും ഇനി വൈകണ്ട ഈ ഫ്‌ളോയിൽ അങ്ങ് പഠിച്ചാൽ പഠിച്ചതാ ……….
ഈ വരുന്ന വെള്ളിയാഴ്ച മിക്കവാറും പലിശക്കാരൻ കേശു ദുബായിക്ക് പോകും എന്നാ കേട്ട ത് …….. അങ്ങനെ എങ്കിൽ വരുന്ന ശനിയാ ഴ്ച സെക്കൻ്റ് സാറ്റർഡേ ആയതിനാൽ അന്ന് എനിക്കും അവധിയാ ……… ശനിയും ഞായ റും രണ്ടു ദിവസം കൊണ്ട് നമുക്ക് സ്കൂട്ടറി ൻ്റെ ബാലൻസ് എങ്കിലും കിട്ടുമോ എന്ന് നോക്കാം ………..