അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]

Posted by

അമ്മു : എൻ്റെ അമ്മേ കുറേ ആയില്ലേ അമ്പലത്തിൽ പോയിട്ട് അപ്പോ ഒന്ന് പോവാം എന്ന് കരുതി എന്താ അമ്പലത്തിൽ പോവുന്നത് അത്ര വലിയ തെറ്റാണോ
ശാരദ : തെറ്റൊന്നുമല്ല വല്ല ചുറ്റിക്കളിയും ആണെങ്കിൽ നിൻ്റെ തല ഞാൻ അടിച്ചു പൊട്ടിക്കും

അമ്മു : എൻ്റമ്മേ അതൊന്നുമ്മല്ല നാളെ എൻ്റെ ഈ കൊച്ചിൻ്റെ പിറന്നാൾ ആണ് (അച്ചുവിനെ ചേർത്ത് നിർത്തി അമ്മു അത് പറഞ്ഞപ്പോൾ അച്ചുവും സച്ചുവും ഒരുപോലെ ഞെട്ടി അച്ചു കരച്ചിലിൻ്റെ വക്കിൽ എത്തിയിരുന്നു)
ശാരദ : ആണോ മോളെ നാളെ നിൻ്റെ പിറന്നാൾ ആണോ

അച്ചു : ചേച്ചി എനിക്ക് അതൊന്നും ഓർമ്മ ഇല്ലായിരുന്നു അമ്മു പറഞ്ഞപ്പോഴാ ഞാൻ തന്നെ ഓർക്കുന്നത് ( കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചു കൊണ്ട് അച്ചു പറഞ്ഞു ശേഷം അമ്മുവിനെ കെട്ടിപ്പിടിച്ചു ഒരു കരച്ചിലായി കൂടെ സച്ചുവും കരഞ്ഞു പോയി ഇതെല്ലാം കണ്ട് ശാരദയുടെ കണ്ണും നിറഞ്ഞിരുന്നു )

അച്ചു : നിനക്ക് എങ്ങനാടി എൻ്റെ പിറന്നാള് ഓർമ വന്നേ
അമ്മു : ഡീ നീ എൻ്റെ ബെസ്റ്റ് ഫ്രണ്ട് മാത്രം അല്ല എനിക്ക് എൻ്റെ കൂടെ പിറപ്പുകൂടിയാണ് അങ്ങനെ ഉള്ള നിൻ്റെ പിറന്നാള് ഞാൻ മറക്കെ നോ വേ (അമ്മു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു)

അച്ചു : താങ്ക്സ് ഡീ…. ഉമ്മാ (അമ്മുവിനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മകൊടുത്താണ് അച്ചു ആ സന്തോഷം തീർത്തത്)

അമ്മു : ഓ മതി പെണ്ണേ ഉമ്മ വച്ചത് ഇതേ എന്നെ കെട്ടാൻ പോകുന്നവന് ഉമ്മവക്കാൻ ഉള്ള കവിലുകളാ ( ഒരു തമാശ പോലെ അമ്മു പറഞ്ഞു)
അച്ചു : ഓ അവളുടെ ഒരു തമാശ ഒന്ന് പോടി പെണ്ണേ

സച്ചു : ചേച്ചി വീട്ടിൽ പോവാം വിശക്കുന്നു
( സച്ചുവിൻ്റെ സംസാരം കേട്ട് കയ്യിൽ ഉള്ള ഫോണിൽ സമയം നോക്കിയപ്പോൾ 8 മണി കഴിഞ്ഞിരുന്നു )
അച്ചു : അമ്മു ഞാൻ ഇറങ്ങട്ടെ ട്ടോ

Leave a Reply

Your email address will not be published. Required fields are marked *