(അങ്ങനെ ഇൻ്റർവെൽ സമയം വന്നെത്തി)
അച്ചു: എടി അമ്മൂ എനിക്ക് എന്തോ പേടി പോലെ നീ എൻ്റെ കൂടെ ഉണ്ടാവില്ലേ അവർ എന്നെ എന്തെങ്കിലും ചെയ്യുമോ
അമ്മു: ഡീ പെണ്ണേ നീ വെറുതെ ഓരോന്ന് ആലോചിച്ച് പേടിക്കാൻ നിൽക്കേണ്ട നമുക്ക് നോക്കാം എന്തായാലും
(അവരുടെ ക്ലാസ്സിൽ അവരും പിന്നെ വേറെ കുറച്ച് കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ ബാക്കി ഉള്ളവർ പുറത്ത് പോയിരുന്നു ഈ സമയത്ത് ആണ് ദീപ്തിയും കൂട്ടരും അച്ചുവിൻ്റെ ക്ലാസ്സിലേക്ക് കയറിവരുന്നത്)
ദീപ്തി: അല്ല ആരിത് പഠിപ്പിസ്റ്റ് അച്ചൊതിയോ (കളിയാക്കി കൊണ്ടാണ് ദീപ്തി സംസാരം തുടങ്ങിയത് തന്നെ)
നീ ആരാഡി പ്രിൻസിയോട് ചെന്ന് പറഞ്ഞാൽ അയാൾ എന്നെ അങ്ങ് മൂക്കിൽ കയറ്റും എന്ന് കരുതിയോ നീ എങ്കിൽ നിനക്ക് തെറ്റി മോളെ അയാൾ ഇവിടെ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ചിലപ്പോൾ ഞാൻ ആയിരിക്കും
അറിയാലോ എൻ്റെ ഫാമിലിയെ കുറിച്ച് അതാ നിൻ്റെ പ്രിൻസി പോലും എനിക്ക് എതിരെ ഒരു നടപടി പോലും എടുക്കാത്തത്
അപ്പോഴല്ലേ ഏതോ ചെറ്റകുടിലിൽ കിടക്കുന്ന നീ ഞാൻ വിചാരിച്ചാൽ നിൻ്റെ പഠിത്തം വരെ എനിക്ക് നിർത്താൻ കഴിയും കാണണോ
(ഇതെല്ലാം കേട്ട് പേടിച്ച് നിൽക്കുകയായിരുന്നു അച്ചു ഇത് കണ്ട അമ്മു)
അമ്മു : ദീപ്തി പ്ലീസ് ഒരു പ്രശ്നം ഉണ്ടാക്കരുത് അവളുടെ ഭാഗത്ത് നിന്നും ഉണ്ടായ ഈ പ്രശ്നത്തിന് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു നിങ്ങൾക്ക് അറിയുന്നതല്ലെ ഇവളുടെ സാഹചര്യം ഈ ഒരു പ്രാവശ്യം ഒന്ന് ക്ഷമിക്കൂ പ്ലീസ് ഇനി ഇങ്ങനെ ഒന്ന് ഉണ്ടാവില്ല ഞാൻ ഉറപ്പു തരുന്നു