അച്ചു : എടി ഇനി എന്താ ചെയ്യാ സച്ചു ആ ബസ്സിൽ കയറുമ്പോൾ എന്നെ കണ്ടിലെങ്കിൽ പേടിക്കില്ലെ ഇനി എന്താ ചെയ്യാ എനിക്ക് ആകെ പേടി ആവുന്നു നമുക്ക് ഒരു ഓട്ടോ വിളിച്ച് പോയാലോ
അമ്മു : അതിന് ഓട്ടോയ്ക്ക് കൊടുക്കാൻ കാശ് ഉണ്ടോ നിൻ്റെ കയ്യിൽ
അച്ചു : ഇല്ല നിൻ്റെ കയ്യിൽ
അമ്മു : ഒന്ന് പോയെടി ബസ്സിന് കൊടുക്കാൻ ഉള്ള പൈസ കിട്ടുന്നതേ ഭാഗ്യം
(ഇനി എന്താ ചെയ്യാ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് ഒരു കാർ അവരുടെ അടുത്ത് വന്നു നിന്നത് അത് കണ്ട് അവർ ഒന്ന് ഞെട്ടി വേറെ ഒന്നും കൊണ്ടല്ല നമ്മുടെ കോടീശ്വര പുത്രൻ ദീപക് വന്നിറങ്ങിയ അതെ ബ്ലാക് Mustang കാർ അതിൻ്റെ വിൻഡോ ഗ്ലാസ് കുറച്ച് താഴ്ത്തി കൊണ്ട് ഉള്ളിലിരിക്ക് ആൾ പറഞ്ഞു
കയറിക്കോളൂ ഞാൻ ഡ്രോപ്പ് ചെയ്യാം എന്ന് പക്ഷേ എന്തോ ഒരു പേടി കൊണ്ട് അവർ ആ മനുഷ്യൻ്റെ മുഖത്തേക്ക് പോലും നോക്കിയില്ല അങ്ങനെ നിൽക്കുമ്പോൾ ആണ് ഒരു ഓട്ടോ അവരുടെ അടുത്ത് വന്ന് നിന്നത് നോക്കിയപ്പോൾ അമ്മുവിൻ്റെ ചെറിയച്ചൻ ആയിരുന്നു അതിൽ
അയാള് അവരോട് കയറാൻ പറഞ്ഞു ഓട്ടോയിൽ കയറിയ അച്ചു ഒരു പ്രാവശ്യം ഒന്ന് തിരിഞ്ഞു നോക്കി ആ കാർ ഇപ്പോഴും അവിടെ തന്നെ ഉണ്ട് എന്നാൽ അച്ചുവിനെ അത്ഭുത പെടുത്തിയത് വേറെ ഒന്നുമല്ല ആ കാറിലെ അയാളുടെ ശബ്ദമായിരുന്നു പെട്ടെന്ന് )
അമ്മു : ഡീ എന്താ നീ ആലോചിച്ച് ഇരിക്കുന്നെ എല്ലാം മറക്കാൻ നോക്ക് ഇനി ഇതിൻ്റെ പേരിൽ ലീവ് എടുക്കാൻ നിൽക്കേണ്ട സച്ചുവിനോട് ഒന്നും പറയുകയും ചെയ്യരുത് അവനു സങ്കടമാകും (ചെറിയച്ഛൻ കേൾക്കാതെ അമ്മു അച്ചുവിനോടായി പറഞ്ഞു)
അച്ചു : ആഹ് ഡീ പിന്നെ സ്കൂളിൻ്റെ അവിടെ ഒന്ന് നിർത്താൻ പറയുമോ നീ സച്ചുവിനെ കൂടെ കൂട്ടാനാണ്
അമ്മു : അതിനെന്താ പെണ്ണേ
ചെറിയച്ചാ ആ സ്കൂളിൻ്റെ അവിടെ ഒന്ന് നിർത്തുമോ സച്ചുവിനേയും കൂട്ടാൻ ഉണ്ടായിരുന്നു അതാ
ചെറിയച്ചൻ: അതിനെന്താ മോളെ നിർത്താലോ
(അങ്ങനെ അവർ സച്ചുവിനെയും ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് പോയി
അവർക്ക് ഇറങ്ങേണ്ട സ്റ്റോപ് എത്തിയതും ചെറിയച്ചൻ ഓട്ടോ നിറുത്തി