ഉവ്വെന്ന് ഞാൻ തലയാട്ടി. പിന്നീട് അയാൾ ഒന്നും പറഞ്ഞില്ല. ആ കറുത്ത കണ്ണുകളിൽ നേരിയ നനവിന്റെ തിളക്കം. ഒന്നും മിണ്ടാതെ കുറച്ച് നേരം ഇരിന്നപ്പോൾ ഞാൻ ചികിത്സയെ പറ്റി തിരക്കി.
” ചികിത്സയെല്ലാം കഴിഞ്ഞതാണ്. അതുകൊണ്ടൊന്നും ഇനി കാര്യമില്ല. ചികിത്സ മാറി ഡോക്ടർമാർ ഉപദേശം തരാൻ തുടങ്ങിയപ്പോൾ എനിക്ക് പിടികിട്ടി ഇനി അധികകാലമില്ലെന്ന്. ഏതെങ്കിലും ആശുപത്രിയില്‍ മരുന്ന് വിഴുങ്ങിച്ചാവാൻ താത്പര്യമില്ലാത്തതുകൊണ്ട് ഞാൻ എല്ലാം കെട്ടിപ്പെറുക്കി ഇങ്ങോട്ട് പോന്നു.
പഴയ ജീവിതത്തെ മുഴുവൻ പടം പൊഴിച്ചുകളഞ്ഞ് ശോശന്നയുടെ വൈകാശിയിലേക്ക്….! വളരെ random ആയിട്ടാണുട്ടോ ഇങ്ങോട്ട് വന്നത്… പക്ഷേ ഇവിടം എനിക്കിഷ്ടപ്പെട്ടു ” – എന്റെ കണ്ണിലേക്ക് നോക്കി – ” I like it here…! ”
സന്ധ്യയ്ക്ക് കുറുകെ വീശിയ ഒരു കാറ്റ് ഞങ്ങൾക്കിടയിലേക്ക് ഒഴുകിക്കയറി വന്ന് എന്റെ കയ്യിലെ ബുക്കിന്റെ പേജുകൾ മറിച്ചു….
ആ രാത്രി വർക്കിച്ചായൻ സമയത്തിന് എത്തി. ഇന്ന് കൂത്താടാൻ പോയിട്ടില്ല. അത്താഴം കഴിച്ച് കിടക്കാറായപ്പോൾ ഞാൻ മോളുടെ മുറിയിലേക്ക് പോകുന്നത് കണ്ടപ്പോൾ എന്നെ വിളിച്ച് മുറിയിലേക്ക് കൊണ്ടുപോയി. മടുപ്പോടെ ഞാൻ കൂടെ ചെന്നു.
“എന്താ അവിടെ കിടക്കുന്നേ…? ഇവിടെ കിടക്ക്…”
എനിക്കെന്തോ വല്ലാത്ത ദേഷ്യം വന്നു.
“ഇന്ന് വേറെ അവളുമാരെയൊന്നും കിട്ടാത്തോണ്ടാണോ?!!” – ഞാൻ ഉച്ചത്തിൽ ചോദിച്ചു.
“കൂത്തിച്ചീ…. കൊണക്കുന്നോ നീ…!!”
അയാൾ കൈ വീശി എന്റെ മുഖത്തടിച്ചു. അടി കൊണ്ട ഞാൻ ആകെ പകച്ചുപോയി. കവിളുപൊത്തി കരയുകയായിരുന്ന എന്നെ അയാൾ വട്ടം പിടിച്ച് കട്ടിലിലേക്ക് മറിഞ്ഞു. അയാളുടെ കൈകളിൽ കിടന്ന് ഞാൻ ഞെരിയുകയായിരുന്നു. എന്റെ എല്ലുകള്‍ നുറുങ്ങുന്നതുപോലെ തോന്നി.