അവൾ ഒന്നിനും മറുപടി പറഞ്ഞില്ല…
അവൾ അകത്ത് നിന്ന് തല തോർത്തുകയാണ്…
ഞാൻ : ഇതാരാ എന്നെ എങ്ങനെ ആക്കിയത്..
അതിനും അവൾ മറുപടി പറഞ്ഞില്ല…
ഞാൻ ചോദിക്കുന്നതിൽ സൗണ്ട് കൂട്ടി…
ഫിദ : ഒച്ച വെക്കേണ്ട ആരും കേൾക്കാനും വരാനും ഇല്ല…
ഞാൻ : നീ എന്നെ ചതിക്കുകയാണല്ലേ…
ഫിദ : ഞാൻ. ഒന്നും ചെയ്തില്ലല്ലോ
ഞാൻ കയ്യിലെ ഹാൻഡ് കഫ് കാണിച്ചു കൊടുത്തു..
ഫിദ : ഇതാരാ ഇങ്ങനെ ചെയ്തത്
ഞാൻ : തമാശ കളിക്കാതെ അഴിച്ച് വിട്
ഫിദ : ഞാൻ ഒന്നും ചെയ്തില്ല…
ഞാൻ : ഇത് പിന്നെ ആരാ ചെയ്തത്…
ഫിദ : എനിക്കറിയില്ല..
ഞാൻ: നമ്മൾ അല്ലാതെ വേറെ ആരും ഇവിടെയില്ല.. നീ തമാശ കളിക്കാതെ…
ഫിദ : രാവിലെ പോവും എന്ന് പറഞ്ഞിട്ട് പത്ത് മണിയായല്ലോ.. പൊന്നില്ലേ..
ഞാൻ : ഇത് അഴിച്ചാലല്ലേ പോകാൻ പറ്റുള്ളൂ..
ഫിദ : അല്ലേൽ പോണ്ട.. കുറച്ചു ദിവസം കഴിഞ്ഞ് പോകല്ലേ… നിനക്ക് അതല്ലേ ആഗ്രഹം..
ഞാൻ : നീ എന്ത് ഉദ്ദേശിച്ചിട്ടാണ്… ഞാൻ ഇതിൽ നിന്ന് ഇറങ്ങിയാൽ ഉണ്ടല്ലോ…
ഫിദ : എന്നാ ഇറങ്ങ്…
ഞാൻ : അഴിച്ച് വെടെടീ….
ഫിദ : വിശക്കുന്നുണ്ടോ ?
ഞാൻ അവളെ ദേഷ്യത്തോടെ നോക്കി..
ഫിദ ഇന്നലെ ഞാൻ. വാങ്ങിയ കവറിൽ നിന്ന് ഒരു ആപ്പിൾ എടുത്ത് കിടക്കയിലേക്ക് ഇട്ടു…
ഫിദ : കഴിച്ചോ… അയ്യോടാ എടുക്കാൻ പറ്റില്ലല്ലേ… ഇന്നലെ എന്നെ തീറ്റിക്കാൻ വാങ്ങിയതാണോ .. എന്നെ കണ്ടപ്പോ അതൊക്കെ മറന്നു പോയോ..