എന്നാൽ അതിന് വിപരീതം ആയിട്ട് ആയിരുന്നു വീരഭദ്രൻ്റെ പ്രകടനം.ആദ്യമേ തന്നെ വീരഭദ്രൻ ചാടി ലക്ഷ്മിയുടെ നെഞ്ചിൽ ചവിട്ട്..ലക്ഷ്മി ആ ഒരു ചവിട്ടിൽ തന്നെ താഴെ വീണു.അതിനുശേഷം വീരഭദ്രൻ ലക്ഷ്മിയുടെ മുഖത്ത് പെതുരെ ഇടിച്ചു..ഇടി കൊണ്ട് ലക്ഷ്മിയുടെ ചുണ്ടിൽ നിന്നും മുഖത്തിൽ നിന്നും ചോര വന്നു..
ഈ ഗുസ്തി മത്സരത്തിൽ ആദ്യമായിട്ടാണ് ലക്ഷ്മിയുടെ ദേഹത്ത് നിന്നും ചോര പൊടിയുന്നത്.ശേഷം വീരഭദ്രൻ ലക്ഷ്മിയെ തറയിൽ ഇട്ട് ചവിട്ടി കൂട്ടാൻ ശ്രമിച്ചു..ലക്ഷ്മി വീരനെ കാലിലെ തൂക്കി തറയിൽ അടിച്ചു..ആ ഒരൊറ്റ അടയിൽ തന്നെ വീരഭദ്രന് ബോധം നഷ്ടമായി.
അങ്ങനെ കൊട്ടാരത്തിനെതിരെയുള്ള മത്സരത്തിൽ ലക്ഷ്മി വിജയിച്ചു ..ഇനി ഈ ദേശം ഭരിക്കാൻ പോകുന്നത് ലക്ഷ്മി തമ്പുരാട്ടിയാണ്.
ലക്ഷ്മി ഉറക്കെ പ്രഖ്യാപിച്ചു.എല്ലാവർക്കും മന്ത്രിസഭായോഗം കൂടുവാനുള്ള ഹാളിൽ പോകാം…അവിടെവച്ച് എനിക്ക് നല്ല വിലപ്പെട്ട തീരുമാനങ്ങൾ എടുക്കുവാൻ ഉണ്ട്…തുടരും
കഴിഞ്ഞ ഭാഗത്തിൽ നിങ്ങളുടെ ലൈക്കുകൾ കമന്റുകളും ആണ് എഴുതുവാനുള്ള എന്റെ പ്രചോദനം.അടുത്ത ഭാഗങ്ങളിൽ ഉൾപ്പെടുത്തുവാൻ നിങ്ങൾക്ക് എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടെങ്കിൽ അവ കമന്റുകളായി അറിയിക്കുക.നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു….