ഞാൻ: അത് ആർക്കു വേണേലും കറങ്ങി നടക്കാം ടോ. താല്പര്യവും മനസും ഉണ്ടായാൽ മതി.
അവൾ: ചുമ്മാ, നിങ്ങൾ ആണുങ്ങളെ പോലെ ഞങ്ങൾ പെണ്ണുങ്ങൾക്കൊന്നും പറ്റില്ലല്ലോ.
ഞാൻ: അങ്ങനെ ആൺ പെൺ വ്യത്യാസം ഒന്നും ഞാൻ നോക്കാറില്ല. ഞാൻ കറങ്ങാൻ പോവുമ്പോ എൻ്റെ ഏതു സുഹൃത്തുക്കളെയും അവർക്കു താല്പര്യം ഉണ്ടേൽ ഞാൻ കൂടെ കൊണ്ടുപോകും.
അവൾ: തൻ്റെ സുഹൃത്ത് ആവാനും വേണം ഒരു ഭാഗ്യം ലെ?
ഞാൻ: അങ്ങനെ ഒന്നും ഇല്ല, ആർക്കും എൻ്റെ സുഹൃത്ത് ആവാം.
അവൾ: എന്നാൽ എന്നേം ഫ്രണ്ട് ആക്കുമോ?
ഞാൻ: അതിനെന്താ ബഡ്ഡി.
അങ്ങനെ ഞങ്ങൾ സ്ഥിരം ആയി ചാറ്റ് ചെയ്യാൻ തുടങ്ങി. അവൾ അവളുടെ ജീവിതത്തിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു.
പഠിത്തം കഴിഞ്ഞു അവൾ കൊറച്ചു കാലം ബാംഗ്ലൂർ ആയിരുന്നു. അവിടെ അവളുടെ കൂടെ ജോലി ചെയ്ത ഒരുത്തനുമായി പ്രേമവും പിന്നെ ഒരുമിച്ചു താമസവും ഒക്കെ. അതിനു ശേഷം അവൻ ഇവളെ തേച്ചു എന്നും, അതിൻ്റെ വിഷമത്തിൽ ജോലി ഒഴിവാക്കി നാട്ടിൽ വന്നെന്നും. ഇപ്പൊ വീട്ടിൽ മൂഞ്ചി തെറ്റി ഇരിപ്പാണ്.
ഞാൻ ഒരു സുഹൃത്ത് എന്ന നിലക്ക് അവളോട് ജോലിക്കു പോകാൻ മോട്ടിവേറ്റ് ഒക്കെ ചെയ്തു. അവളുടെ അച്ഛൻ മരിച്ചതുകൊണ്ട് അമ്മയെ ഒറ്റക്കാക്കി ബാംഗ്ലൂർ പോവാനും അവൾക്കു മടി. പാലക്കാട് അങ്ങനെ നല്ല ജോലി ഒന്നും കിട്ടുകയും ഇല്ല എന്ന് പറഞ്ഞു അവൾ വിഷമം പറഞ്ഞു.
അങ്ങനെ എൻ്റെ ഒരു സുഹൃത്ത് മുകേന അവൾക്കു കോയമ്പത്തൂർ ഒരു ജോലി ശരിയാക്കി കൊടുത്തു. അവൾ ഒരു നായർ കുടുംബത്തിൽ ജനിച്ചത് കൊണ്ട് അത്യാവശ്യം സ്വാതന്ത്രം ഒക്കെ അവളുടെ വീട്ടുകാർ അവൾക്കു കൊടുക്കുന്നുമുണ്ട്.