തള്ള ആരെയും കുഞ്ഞിനെ കാണിച്ചില്ല. ബന്ധുക്കളായ പല പെണ്ണുങ്ങളും ശ്രമിച്ചെങ്കിലും തള്ള അവരെ ആട്ടിപായിച്ചു. വാര്യർ എന്തോ ന്യായം പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. മരണാനന്തര ചടങ്ങുകൾ എല്ലാം അതിൻ്റേതായ രീതിയിൽ നടന്നു.
വാര്യർ ഒന്നും കൂടേ ശോഷിച്ച ശരീരവും ആയി തിണ്ണയിൽ ആയി ഊണും ഉറക്കവും. അഞ്ചു കാശു കൈയിൽ എടുക്കാനില്ലാത്ത നായർ തള്ളയെ മനസ്സാൽ നന്ദി പറഞ്ഞു..
വയസ്സായ തൻ്റെ കാലം കഴിഞ്ഞാൽ കുഞ്ഞിൻ്റെ ഗതി എന്താകുമെന്ന് ചിന്തിച്ച് ഒടുവിൽ അവർ ഒരു പോംവഴി കണ്ടെത്തി.
മരണത്തിൻ്റെയും ജനനതിന്ടെയും രണ്ടാം മാസം..
കാലത്ത് ഒരു പത്ത് മണിക്ക് പതിവുപോലെ തള്ള കൊടുത്ത കഞ്ഞിയും കുടിച്ച് ചാരുകസേരയിൽ മയങ്ങിയ വാര്യർ ഒരു മുരടനക്കം കേട്ട് കണ്ണുതുറന്നു..
ആരാ അത്?
ഞാനാണേ രാമൻ നായർ..
എന്താടാ രാവിലെ?
തിണ്ണയിലോട്ട് ഇരുന്നോടാ, ഇരുന്ന് കാര്യം പറയാം..
അയ്യോ വേണ്ട, ഞൻ ഇവിടെ നിന്നോളാം..
ഹേ കേറിയിരിക്കിനെടാ , അതൊന്നും ഇപ്പൊ ഞാൻ നോക്കാറില്ല..
ഓ അങ്ങനാകട്ടെ..
നാണി ചേച്ചീ.. ചായ ഉണ്ടേൽ ഒരെണ്ണം ഉമ്മറത്തേക്ക് എടുത്തേരെ..
പറയാൻ നിന്ന പോലെ ചായയുമായി തള്ള പ്രത്യക്ഷപ്പെട്ടു
അത്ഭുതത്തോടെ അവരെ നോക്കിനിന്ന അയാളോട് വാര്യർ
നീയാ വാ അടച്ചേച്ച് വന്ന കാര്യം പറയെടാ
അത്.. ഒരു കല്യാണാലോചന ആയിട്ടാ ഞാൻ വന്നത്..
ഇവിടുത്തേക്ക് ഒരു പെണ്ണ് വേണമെന്ന് അറിഞ്ഞിട്ട്.. ഒരു 18 വയസുള്ള തറവാടിയാ….
വാര്യർ ഒന്ന് ഞെട്ടി..
ഈ പ്രായത്തിൽ ഇനി പെണ്ണോ? ഇവന് വട്ട് വല്ലതും ആണോ ഇനി? അതും 18 ?
നിനക്ക് വീട് വല്ലതും മാറിയിരിക്കാൻ ആകും സാധ്യത, ഇവിടിപ്പോൾ ആണ് ആയിട്ട് ഞാൻ മാത്രേ ഒള്ളു..