താറിൽ ചാരി നിന്ന് കൊണ്ട് രാജു ചോദിച്ചു.
അവൾ അത് കേട്ട് ചൂളിപ്പോയി.
“നിനക്ക് ഞാൻ കാണിച്ചു തരാമെടാ. ” അവൾ പറഞ്ഞു രാജ വേന്ദ്രന്റെ വീട്ടിലേക്ക് നടന്നു.
“അല്ല വള്ളി കാണിച്ചു തരാം എന്ന് പറഞ്ഞിട്ട് നീ ഇത് എവിടെ പോകുന്നു. പലർക്കും കാണിച്ചു കൊടുത്തതല്ലേ..? ഞങ്ങൾക്കും കാണിച്ചു തന്നിട്ട് പോയിക്കോ”
താറിൽ നിന്നും അജു വിളിച്ചു പറഞ്ഞു. പിന്നെ താറിന്റെ ആക്സിലേറ്ററിൽ ചവിട്ടി വിറപ്പിച്ചു നിർത്തി.
അവൾ ഞെട്ടി പിറകോട്ടു നോക്കി. അജു അവളെ നോക്കി ചിരിച്ചു.
അജു വണ്ടി മെല്ലെ മുൻപോട്ട് എടുത്തു.
അത് കണ്ട് അവൾ കൂടുതൽ പേടിച്ചു. പിന്നെ ഓടാൻ നോക്കിയപ്പോൾ എവിടെയോ തട്ടി തടഞ്ഞു വീണു.
“അയ്യോ. പുഷ്‌പ്പേ. എന്ത് പറ്റി..?”
അങ്ങനെ പറഞ്ഞു കൊണ്ട് അയാൾ അവളുടെ നേരെ ഓടി. അവളെ പിടിച്ചു എഴുനേൽപ്പിച്ചു വീണ്ടും ഓടനായി നോക്കി. അപ്പോൾ രാജു പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു..
“മക്കളെ ഒന്നു ഇങ്ങ് നോക്കിയേ..”
രാജു പറഞ്ഞത് കേട്ട് രണ്ട് പേരും തിരിഞ്ഞു നോക്കി. അവിടെ തോക്കും പിടിച്ചു നിൽക്കുന്ന രാജുവിനെ കണ്ട് അവർ പേടിച്ചു വിറച്ചു. കൂടെ ദൂരെ നിന്നും ഉയർന്ന നിലവിളിയും അവർ നന്നായി കേട്ടു. രണ്ടും കൂടെ ആയപ്പോൾ അവർ രണ്ടു പേരും ഭയന്ന് വിറച്ചു നിലത്ത് വീണു.
( തുടരും. )
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം.
ഏകൻ.