അതെ അമ്മപറഞ്ഞല്ലോ നേരത്തെ.
എന്ത്.
മീനുട്ടിക്ക് ഒരു കുഞ്ഞ് വാവയെ തരുന്നു
ആര്. എന്നുപറഞ്ഞോണ്ട് ശ്രീ നിർമലയെ ഒന്ന് നോക്കി
അവള് നാണിച്ചു തലതാഴ്ത്തി ഇരിക്കുന്നത് കണ്ട ശ്രീ അവളെ ഒന്ന് തോണ്ടി
അങ്കിൾ തന്നെ.
ആഹാ എന്നിട്ട്.
എപ്പോയാ അങ്കിളെ തരുന്നേ.
അത് മോളുടെ അമ്മയോട് ചോദിച്ചു നോക്ക് അങ്കിൾ എപ്പോ വേണേലും റെഡിയാ.
ആഹാ അങ്ങിനിപ്പോ ഇപ്പോ തന്നെയോന്നും വേണ്ട കുറച്ചൊക്കെ കഴിയട്ടെ.എന്നിട്ട് മതി അതൊക്കെ.എന്ന് ശ്രീയെ നോക്കി ചുണ്ട് കോട്ടി പറഞ്ഞോണ്ടിരുന്നു നിർമല
കുറച്ചൊക്കെ ഒന്ന് ആസ്വാധിച്ചിട്ടേ അതൊക്കെയുള്ളൂ.
അല്ലാതെ ഇപ്പൊ തന്നെ അതൊന്നും വേണ്ട ശ്രീ
എന്താ അമ്മേ.
ഒന്നുല്യാ മോൾക്ക് കുഞ്ഞ് വാവയെ അമ്മ തരും കുറച്ചൂടെ കഴിഞ്ഞിട്ടു കെട്ടോ മീനു മോളെ
ഹ്മ്മ് മതി മതി അമ്മ തന്നാൽ മതി.
അമ്മേടെ ഈ മീനുമോൾക്ക് കുറെ കുഞ്ഞ് വാവയെ അമ്മ തരും കെട്ടോ.
അങ്കിളും മോളും അമ്മയും പിന്നെ കുറെ കുഞ്ഞ് വാവകളും എന്ത് രസായിരിക്കും നമ്മുടെ വീട് അല്ലെ മോളെ.
ഹ്മ്മ് നല്ല രസമായിരിക്കും അമ്മേ.
കുഞ്ഞുവാവയെ കുളിപ്പിക്കലും പൌഡർ ഇട്ടുകൊടുക്കലും ഡ്രസ്സ് മാറ്റലും ഒക്കെ മീനു മോളായിരിക്കും അമ്മക്ക് അതിനൊന്നും കിട്ടില്ല.
ഹ്മ്മ് അമ്മക്ക് ഈ അങ്കിളിനെ മാത്രം മതി കുഞ്ഞുവാവയെ എല്ലാം മീനു മോളോടുത്തോ. എന്ന് പറഞ്ഞോണ്ട് നിർമല ശ്രീയുടെ തോളിലേക്ക് ചാഞ്ഞിരുന്നു
ഹാവൂ സന്തോഷമായി അമ്മേ.
അതെന്തേ.
അല്ല കുഞ്ഞുവാവയും ഒക്കെ ആയി കളിക്കാല്ലോ മീനു മോൾക്ക്. എന്നും അമ്മൂമ്മയോടൊപ്പം കളിച്ചു ബോറടിച്ചു അമ്മേ അതാ.