നിർമല 4 [SAINU]

Posted by

നിർമല ദേഷ്യത്തോടെ അവനെ നോക്കികൊണ്ട്‌ നിന്നു.

പറഞ്ഞത് കേട്ടില്ലേ.

എടുത്തു തരാം ഇനി അതിനു എന്ന് പറഞ്ഞോണ്ട് അവനെ തുറിച്ചു നോക്കികൊണ്ട്‌ നിർമല ഫുഡ്‌ എടുക്കാനായി തിരിഞ്ഞതും.

ശ്രീ അവളെ ഒന്നുടെ പിടിച്ചു അവനരികിലേക്ക് നിറുത്തി.

എന്താ ദേഷ്യ ഭാവത്തിൽ ചോദിച്ചോണ്ട് നിർമല അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു.

അയ്യേ ചേച്ചിക്ക് ഇത് സെറ്റാകില്ല.

ഹോ ആയിക്കോട്ടെ അതിനിപ്പോ എന്താ.

ഒന്നുമില്ലേ.

ഒന്നുമില്ല പോരെ.

ആഹാ ഒന്നും ഇല്ലേ.

ഒന്നുമില്ലാ എന്ന് പറഞ്ഞില്ലേ.

ഇങ്ങോട്ട് നോക്കി സംസാരിക് ചേച്ചി.

വേണ്ട.

അതെന്താ.

ശ്രീ ഓഫീസിൽ പോകാൻ നോക്ക്.

ഇല്ലെങ്കിലോ.

എന്നാ അവിടെ എവിടേലും പോയിരുന്നോ.

ആഹാ അവിടെ എവിടേലും ഇരിക്കാൻ ആയിരുന്നേൽ പിന്നെന്തിനാ ഞാൻ ഇന്നലെ മുതൽ ഇവിടെ ഇങ്ങിനെ കടിച്ചു തൂങ്ങി നിന്നെ..

ശ്രീയുടെ ഇഷ്ടം അല്ലേ.

അപ്പൊ ചേച്ചിക്ക് ഇഷ്ടമല്ലേ.

ഹോ നമ്മളെയൊന്നും മൈൻഡ് പോലും ചെയ്യില്ലല്ലോ.

ആര്..

ആരെങ്കിലും ആയിക്കോട്ടെ.

ദേ എന്തേലും പറയാനുണ്ടേൽ എന്റെ മുഖത്ത് നോക്കി പറ അല്ലാതെ ഇതൊരുമാതിരി എന്ന് പറഞ്ഞോണ്ട് ശ്രീ അവളുടെ കവിളിൽ പിടിച്ചു അവന്റെ മുഖത്തിന് നേരെ കൊണ്ടുവന്നു.

എന്നെ വിട്ടേ ശ്രീ.

ഇല്ലെങ്കിലോ.

ശ്രീക്കിപ്പോ എന്നെ ആവിശ്യമില്ലല്ലോ.

പിന്നെ ആരെയാണാവോ ആവിശ്യം.

ആ എനിക്കറിയില്ല.

പിന്നെ എന്തിനാ അങ്ങിനെ പറഞ്ഞെ.

എനിക്ക് തോന്നി അതുകൊണ്ടാ പറഞ്ഞെ.

അതാ ചോദിച്ചേ അങ്ങിനെ തോന്നാ നുണ്ടായ കാരണം ഒന്നറിയണമല്ലോ.

ഒന്നുമില്ല എനിക്ക് തോന്നി.

ആഹാ അങ്ങിനെ അങ്ങ് തോന്നുമോ.

ശ്രീ വിട്ടേ ഞാൻ ഫുഡ്‌ എടുത്തു തരാം.

Leave a Reply

Your email address will not be published. Required fields are marked *