ആഹാ അപ്പോ നിർമലക്ക് ഇഷ്ടമല്ലായിരുന്നോ.
ഹ്മ്മ് ഇഷ്ടമായിരുന്നു. അതുകൊണ്ടല്ലേ ഞാൻ.
ഹ്മ്മ് മതി മതി.
എന്നാ വിവാഹം.
അടുത്ത വർഷം ആദ്യത്തിൽ തന്നെ.
ഹോ അപ്പൊ ഉടനെ കാണും. അല്ലേ.
ഹ്മ്മ് ഉടനെവേണം.
അതെന്തേ.
കാത്തിരിക്കാൻ വയ്യ ഷൈനി.
അല്ല അവൻ പറഞ്ഞത് അഞ്ചു വർഷമായി വിവാഹം കഴിഞ്ഞിട്ടു എന്നല്ലേ.
അയ്യോ അതപ്പോഴത്തെ അവസ്ഥയിൽ പറഞ്ഞതാവും
എങ്ങിനെ ആയാലും ഒന്നകേണ്ടവർ അല്ലേ എന്ന് കരുത്തിയിട്ടാവാം ഷൈനി.
നിർമലയുടെ വീട്ടുകാർ ഒക്കെ എങ്ങിനെ സമ്മതിച്ചോ.
ഹ്മ്മ് അമ്മ മാത്രമേയുള്ളു.
അമ്മക്ക് സമ്മതമാണ്.
മോളുടെ അവസ്ഥ അറിഞ്ഞിട്ടാണോ എന്തോ എന്നുള്ള ഷൈനിയുടെ കളിയാക്കൽ കേട്ട് നിർമല അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
ആയിരിക്കാം.
ശ്രീ വന്ന ശേഷമുള്ള എന്റെ മാറ്റം കണ്ടിട്ടാവം.
അപ്പോയെക്കും ശ്രീ വരുന്നത് കണ്ട നിർമല. ഷൈനി ശ്രീ വരുന്നുണ്ട് ഞാൻ മോളുടെ അടുത്തേക്ക് പോകട്ടെ കെട്ടോ.
ഹ്മ്മ് അത്രയ്ക്ക് ഭയമാണോ.
ഹേയ് അതുകൊണ്ടല്ല.
പിന്നെ.
ഇഷ്ടക്കൂടുതൽ കൊണ്ടാ മീനുമോളോടുള്ള ഇഷ്ടകൂടുതൽ കൊണ്ട്.
അപ്പൊ അവളുടെ അമ്മയോടില്ലേ.
ഹ്മ്മ് രണ്ടുപേരോടും ഉണ്ട് ഷൈനി മീനുമൊളുടെ അടുത്ത് ആളില്ലെങ്കിൽ ശരിയാകില്ല അതാ. അവളുടെ കൂടെ ഇരുന്നില്ലേൽ ശ്രീ ദേഷ്യപ്പെടും.
ഹ്മ്മ് എന്ന വേഗം പൊക്കോ എന്നു പറഞ്ഞോണ്ട് തിരിഞ്ഞ ഷൈനി ശ്രീ അടുത്തെത്തിയതും.
എന്താ രണ്ടുപേരും കൂടെ പറയുന്നേ.
ഒന്നുമില്ല ഹരി ഓരോ കാര്യങ്ങൾ ചോദിചറിഞ്ഞതാ.
ഹ്മ്മ് എന്നാ വാ എന്ന് പറഞ്ഞോണ്ട് ശ്രീ നിർമ്മലയുടെ കൈപിടിച്ച് മുന്നിലേക്കുനടന്നു.