അല്ല ചിലപ്പോ ഇഷ്ടായില്ലെങ്കിലോ.
ആരെ.
അമ്മയെ തന്നെ.
അതിനങ്കിളിന്ന് മീനുട്ടിയെ പൊലെ തന്നെ അമ്മയെയും ഇഷ്ടമാണല്ലോ.
അതെങ്ങിനെ മോൾകറിയാം..
എന്നോട് പറഞ്ഞിട്ടുണ്ടല്ലോ മുന്നേ.
എന്ത്.
മീനുട്ടിയെയും അമ്മയെയും ഒരുപോലെ ഇഷ്ടമാണെന്ന്.
ആണോ.
ഹ്മ്മ്. എന്ന നമുക്കു അങ്കിൾ വരുമ്പോ ചോദിക്കാം കെട്ടോ.
.എന്ത്.
മീനുട്ടിയെ ആണോ കൂടുതൽ ഇഷ്ടം അതോ മീനുട്ടിയുടെ അമ്മയെ ആണോ എന്ന്.
ഹ്മ്മ് ചോദിക്കാം.
ശ്രീ വരുന്നത് വരെ അമ്മയും മകളും ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ടിരുന്നു
ശ്രീ ചായയുമായി വന്നതും ..നിർമല വാങ്ങിച്ചോണ്ട് രണ്ടുപേർക്കുമായി എടുത്തു.
ശ്രീ കുടിച്ചോ.
ഹ്മ്മ്.
അങ്കിൾ മീനുട്ടിയോട് കള്ളം പറയുവോ.
ഇല്ലാലോ അതെന്താ ഇപ്പൊ അങ്ങിനെ ചോദിച്ചേ.
കള്ളം പറയുവോ ഇല്ലയോ.
ഇല്ല.
എന്താ മോൾക്ക് അറിയേണ്ടേ.
അതോ അത് അങ്കിളിനു മീനുട്ടിയോടാണോ മീനുട്ടിയുടെ അമ്മയോടാണോ കൂടുതൽ ഇഷ്ടം.
ശ്രീ നിർമ്മാലയുടെ മുഖത്തേക്ക് ഒന്ന് നോക്കി.
എന്നെ നോക്കേണ്ട മീനുട്ടിയല്ലേ ചോദിച്ചേ പറ
അത് മീനുട്ടി.
അങ്കിളെ കള്ളം പറയരുത്..
ഇല്ലെടി മീനുട്ടി.
എന്നാ പറ മീനുട്ടിയോടാണോ അതോ അമ്മയോടോ.
ശ്രീ രണ്ടുപേരെയും മാറി മാറി നോക്കി കൊണ്ട് രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാ..
എന്നോടല്ലേ കൂടുതൽ ഇഷ്ടം ശ്രീ എന്ന് ചോദിച്ചോണ്ട് നിർമല മീനുട്ടിയെ നോക്കി.
മീനുട്ടി ശ്രീയെയും.
അല്ലല്ലോ മീനുട്ടിയോടാ കൂടുതൽ ഇഷ്ടം അല്ലേ മീനുട്ടി എന്ന് പറഞ്ഞതും.
മീനു നിർമലയെ നോക്കി ചിരിച്ചു.
അപ്പൊ എന്നോടല്ല എന്ന് ചോദിച്ചോണ്ട് നിർമല ശ്രീയെ പിച്ചിയതും.
അമ്മേ ഇനി പറ്റില്ല അങ്കിൾ ഒരുവട്ടം പറഞ്ഞതാ അല്ലേ അങ്കിളെ.