♥️അവിരാമം♥️ 8 [കർണ്ണൻ]

Posted by

 

വിശ്വസിക്കാനാവാത്ത ഒന്നായിരുന്നു അനീറ്റയുടെ വാക്കുകൾ ആയി അവന്റെ കാതിൽ പതിഞ്ഞത്….

 

പപ്പയും മമ്മിയും അനിയനും ഒക്കെ ജർമനിയിൽ ആണ് എന്നാണ് എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്..

 

കേട്ടത് വിശ്വസിക്കാനാവാതെ അവൻ ആ കല്ലറകളിലെയ്ക്ക് നോക്കി…

 

അലക്സ്‌ ആൻ്റണി കൊഴുവള്ളിൽ….

മോളി അലക്സ്‌ കൊഴുവള്ളിൽ….

ആൻസൺ അലക്സ്‌ കൊഴുവള്ളിൽ…..

 

കല്ലറകൾക്ക് മുകളിൽ മാർബിളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു…

 

എന്ത് പറയണം എന്നോ എങ്ങനെ ആശ്വസിപിയ്ക്കണംഎന്നോ അവനു മനസിലായില്ല…. ഇടതടവില്ലാതെ കണ്ണ് നീര് ഒഴുകി ഇറങ്ങിയ അവളുടെ കണ്ണുകളിലെയ്ക്ക് നോക്കി നിന്നു പോയി അവൻ….

 

അമ്മു……

 

അത്ര മാത്രേ അവന്റെ വായിൽ നിന്നും പുറത്ത് വന്നോള്ളൂ….

 

കേട്ടതൊന്നും വിശ്വസിക്കാനാവാത്ത ഒരാളുടെ അങ്കലാപ്പ്… അല്ല എങ്കിൽ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാൻ കഴിയാത്ത ഒരാളുടെ നിസംഗത…. ഇതെല്ലാം നിറഞ്ഞു നിന്നിരുന്നു ആ ഒരു വിളിയിൽ….

 

ഇരു കയ്യാലും മുഖം പൊത്തി പൊട്ടി കരഞ്ഞു കൊണ്ട് അവൾ താഴേക്ക്‌ തളർന്നു ഇരുന്നു..

 

അവളെ താങ്ങി പിടിച്ചു കൊണ്ട് ഹിരണും അവൾക്ക് അരികിൽ ഇരുന്നപ്പോൾ അവന്റ അരയിൽ വട്ടം പിടിച്ചു ആ മടി തട്ടിലെയ്ക്ക് തല ചെയ്ച്ചു കല്ലറകളിലേക്ക് കണ്ണ് നീട്ടി അവൾ പൊട്ടി പൊട്ടി കരഞ്ഞു…

 

ഇപ്പോളൊക്കെയോ മനസ്സിൽ അടക്കി വെച്ച എല്ലാ ഭാരവും അവൾ അവന്റെ സാമീപ്യത്തിൽ ആ ആത്മാകൾക്കുമുന്നിൽ ഇറക്കി വച്ചു…..

Leave a Reply

Your email address will not be published. Required fields are marked *