ഇരുവർക്കുമിടയിൽ നിന്നും അനീറ്റ പള്ളിക്കു പിന്നിലേക്ക് നടന്നകന്ന സമയം മൗനം പാലിച്ചു കൊണ്ട് വികാരിയച്ചനും പള്ളിയിലേക്ക് നടന്നു നീങ്ങി…
ഒരല്പ സമയം അതെ നിൽപ് തുടർന്ന ഹിരൺ അനീറ്റ പോയ വഴിയേ അവൾക്കരികിലേയ്ക്കു നടന്നു ചെന്നു..
പള്ളിക്കു പിന്നിലെ ചെറിയ സെമിതേരിയിൽ ഒരേ പോലെ തോന്നിക്കുന്ന അടുത്തടുത്ത് ഉള്ള മൂന്നു കല്ലറകൾക്കു മുന്നിൽ മുട്ട് കുത്തി പ്രാർത്ഥിക്കുകയാണ് അനീറ്റ…
വഴിയരികിൽ നിന്നും അവൾ ഒടിച്ചെടുത്ത പൂക്കൾ എല്ലാം സമമായി പകുർത്തു ഓരോ കല്ലറയ്ക്കും മുകളിൽ വിരിച്ചു വച്ചിട്ടുണ്ട്…
മാറിന് കുറുകെ കൈകൾ പിണച്ചു കെട്ടി അവളിൽ നിന്നും ഒരു നാല് അടി അകലെയായി ഹിരൺ നിന്നു…..
ഏറെ നേരത്തെ പ്രാർത്ഥനയ്ക്ക് വിരാമമിട്ടു അവൾ എഴുനേറ്റു….
ഞാൻ പറയാറില്ലേ എപ്പോളും ഒരാളെ കുറിച്ച്…ദാ ഇതാ ആള്.. ഹിരൺ……
ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അവൾ ഒരു നാല് ചുവടു പിന്നിലേയ്ക്ക് നടന്നു…
ഹിരണിനോടൊപ്പം അവന്റെ വലതു വശം ചേർന്നു അവൾ നിന്നു…
പരസ്പരം മുഖത്തോട് മുഖം നോട്ടം വീണ സമയം അവൾ പറഞ്ഞു..
നീ എന്നോട് ചോദിച്ചിരുന്നിലേ എന്റെ വീട്ടുകാരെ കുറിച്ച്…
അവനിൽ നിന്നും നോട്ടം ആ കല്ലറകളിലെയ്ക്ക് നീട്ടി അവൾ തുടർന്നു…
പപ്പാ…. മമ്മി…. അനുകുട്ടൻ……
അത് പറയുന്ന സമയം അവൾ വിതുമ്പി പോയി… ഹിരണിന്റെ തോളിലേയ്ക്ക് തല ചായ്ച്ച അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി….