♥️അവിരാമം♥️ 8 [കർണ്ണൻ]

Posted by

 

ചെറിയ കയറ്റവും ഇറക്കവും ഒക്കെ താണ്ടി അവർ മുന്നോട്ട് നടന്നു.. തേയില കാട് കഴിഞ്ഞു ഇടുങ്ങിയ ഒരു ചെമ്മൻ പാതയിലേക്ക് അവൾ തിരിഞ്ഞു ഒപ്പം അവനും…

 

അല്പം അകലെ ഉള്ള ഒരു കുന്നിൻ മുകളിലിയായി ഒരു ചെറിയ പള്ളിയുടെ കമാനം അവൻ കണ്ടു….

 

ചെമ്മൺ പാതയ്ക്കരികിൽ ഉള്ള കാട്ടു ചെടികളിൽ വിരിഞ്ഞ പല നിറത്തിലുള്ള മനോഹരമായ പൂക്കൾ ഇലകൾ സഹിതം അവൾ ഓടിച്ചു കൂട്ടി കൈകളിൽ ഒതുക്കി പിടിച്ചു….

 

പാത കഴിഞ്ഞു വീണ്ടും തേയില കാട് താണ്ടി ഇരുവരും പള്ളി ലീക്ഷ്യമാക്കി നടന്നു…..

 

ഞായറാഴ്ച ആയതിനാലും നല്ല കോട മഞ്ഞ് ഉണ്ടായതിനാലും ആണെന്ന് തോന്നുന്നു ഒരു മനുഷ്യ ജീവിയെ പോലും അവനു കാണാൻ കഴിഞ്ഞില്ല….

 

തേയില കാടുകൾക്ക് ഇടയിലുള്ള ചെറിയ വീടുകളിൽ നിന്നും ലയങ്ങളിൽ നിന്നും ഒക്കെ അടുപ്പ് എരിയുന്നതിന്റെ പുകകൾ അന്തരക്ഷത്തിലേയ്ക്ക് പടർന്നു കയറുന്നുണ്ട്….

 

സൂര്യ പ്രഭ പറയത്തക്ക രീതിയിൽ താഴേക്ക്‌ എത്താത്തതിനാൽ ഒരു മൂടികെട്ടിയ അന്തരക്ഷത്തിന് സമമായിരുന്നു അവിടെയെല്ലാം…..

 

ആ കാഴ്ചകളിലൂടെ കണ്ണോടിച്ചു കൊണ്ട് അനീറ്റയ്ക്ക് പിന്നാലെ അവൻ പള്ളി മുറ്റം ചെന്നെത്തി…

 

പള്ളിയിൽ നിന്നും നോക്കിയാൽ കാണാം കൊഴുവള്ളി ബാംഗ്ലാവും അതിനോട് ചേർന്നു കിടക്കുന്ന തേയിലയും കാപ്പിയും ഏലവും ഇഞ്ചിയും ഒക്കെ അടങ്ങുന്ന വിശാലമായ തോട്ടങ്ങളും….

 

അത്രയ്ക്കും വലിയ ഒരു വ്യൂ പോയിന്റ് തന്നെ ആയിരുന്നു പള്ളി മുറ്റം…

 

കോടമഞ്ഞിന്റെ വെളുത്ത പ്രതലത്തിൽ സൂര്യ കിരണം വീഴ്ത്തുന്ന സ്വർണ്ണ നിറം.. പച്ച വിരിച്ച തേയില കാടുകൾ.. അതിനിടയിലുള്ള ലയങ്ങളും വീടുകളും.. ദൂരെ പഴമയുടെ പത്തരമാറ്റുതിളക്കത്തിൽ തലയെടുപ്പോടെ നിൽക്കുന്ന കൊഴുവള്ളി ബംഗ്ലാവ്…..

Leave a Reply

Your email address will not be published. Required fields are marked *