ആ ക്രെഡിറ്റ് ചായപ്പൊടിക്കു കൊടുക്കാതെ അവൾക്ക് മാർക്കിടുമ്പോൾ അവന്റെ ചുണ്ടിൽ അവൻ പോലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു….
ചായ കൂടി കുടിച്ചതോടെ അവൻ ഉന്മേഷവാനായി..
മാപ്പ് പറയാൻ തീരുമാനിച്ചത്…. ഇങ്ങോട്ട് വന്നു പള്ളിയിൽ പോകാൻ ക്ഷെണിച്ചത്.. മാച്ചിങ് ഡ്രെസ്സ്.. പിന്നെ അവളുടെ കൈപ്പുണ്യവും…
എല്ലാം കൂടി ചേർന്നപ്പോൾ ആദ്യം ഉണ്ടായ മനസിന്റെ പിരിമുറുക്കത്തിന് ഒരു അയവുണ്ടായതായി അവനു തോന്നി…
ചായ കുടിച്ചു ഹാളിൽ നിന്നും പുറത്തിറങ്ങിയതും അവനെ കാത്ത് എന്ന നിലയിൽ അവൾ നില്കുന്നുണ്ടായിരുന്നു…
ബൈക്ക് എടുക്കാൻ തുനിഞ്ഞു ഹിരൺ പോർച്ചിലേയ്ക്ക് നടന്നതും അവൾ ഒന്ന് മുരടനക്കി….
തിരിഞ്ഞു നോക്കിയ ഹിരൺ കാണുന്നത് ബംഗ്ലാവിന് വലതു ഭാഗത്തു തേയില തോട്ടതിലേയ്ക്കുള്ള വഴിയിലൂടെ അവൾ നടക്കുന്നതാണ്….
അവൾക്ക് പിന്നാലെ ഒരു ചെറിയ ഗ്യാപ് ഇട്ടു കൊണ്ട് അവനും നടന്നു തുടങ്ങി…..
കോടമഞ്ഞിൽ പുതഞ്ഞിരുന്ന തേയില കാടിനു ഇടയിലൂടെ നടക്കുമ്പോളും അവന് അവളോട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല..
എന്തോ ഒന്ന് തടഞ്ഞു നിർത്തുന്നത് പോലെ.പിന്നിൽ താൻ വരുന്നുണ്ടോ എന്ന് പോലും ശ്രെദ്ധിക്കാതെ ഉള്ള അവളുടെ നടത്തം ആയിരുന്നു ഒരു കാരണം എന്ന് വേണമെങ്കിൽ പറയാം..
അങ്ങോട്ട് കയറി സംസാരിച്ചിട്ട് ഒരു പ്രതികരണവും ഇല്ല എങ്കിൽ അത് കൂടുതൽ സങ്കടവും ആവും.. എന്നിരുന്നാലും ഒരവസരം കിട്ടും എന്ന് അവൻ പ്രതീക്ഷയോടെ കാത്തു…