കോടതി നടപടികളിൽ കടന്നപ്പോൾ ആണ് അലക്സ് ഒരുക്കി വച്ച ഒരു കെണി സാമൂവലിനു മനസിലായത്….
താനോ തന്റെ കുടുംബമോ ഏതെങ്കിലും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയോ കാണാതെ ആവുകയോ ചെയ്താൽ കൊഴുവള്ളിയും അതിന്റെ പരിധിയിൽ വരുന്ന എല്ലാ സ്വത്തു വകകളും സർക്കാരിന്റെയും കൊഴുവള്ളി സെന്റ് പീറ്റർസ് ചർച്ചിന്റെ കീഴിലുള്ള സാധനാ ട്രസ്റ്റിന്റെയും സംയുക്ത സമിതിക്കു ആയിരിക്കും എന്നും നിലവിൽ ഉള്ള എല്ലാ തൊഴിലാളികളെയും എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും നൽകി പുനരധി വസിപ്പിക്കണം എന്നും ഉള്ള വിചിത്രമായ ഒരു വില്പത്രം അലക്സ് തയ്യാറാക്കി വച്ചിരുന്നു…
രജിസ്റ്റർ ഓഫീസിൽ നിന്നും അതിന്റെ കോപ്പി മാത്രം ആണ് അവർക്കു കിട്ടിയത്……
പക്ഷെ ആ വില്പത്ര പ്രകാരം ട്രസ്റ്റിനു അതിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല… അവകാശി ആയി അനീറ്റ ജീവനോടെ ഉണ്ട്… പക്ഷെ ഒന്നും അവളെ ഏല്പിക്കാനും നിയമത്തിനു കഴിഞ്ഞില്ല…
മനോ നില തെറ്റിയതിനാലും പ്രായ പൂർത്തി ആവാത്തതിനാലും കോടതിക്ക് മറ്റു മാർഗം തേടേണ്ടി വന്നു….
ഒടുവിൽ അവളുടെ അവസ്ഥയെ കണക്കിലെടുത്തു ഒരു താൽകാലിക കമ്മീഷനെ കോടതി നിയമിച്ചു….
ഇന്ന് എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നത് ആ കമ്മീഷന്റെ കീഴിൽ ആണ്.. കോടതി ഓരോ മൂന്ന് മാസം കൂടുമ്പോൾ അത് പരിശോധനക്ക് വിദേയമാക്കുന്നും ഉണ്ട്…..
അനീറ്റയുടെ ജീവിത ചിലവുകൾക്കും വിദ്യാഭ്യാസത്തിനും വേണ്ടുന്നതൊക്കെ ചെയ്യുന്നതും ആ കമ്മീഷൻ ആണ്….